ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് നടി വരലക്ഷമി ശരത്കുമാര്‍

Published : Oct 14, 2018, 07:28 AM ISTUpdated : Oct 14, 2018, 07:33 AM IST
ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് നടി വരലക്ഷമി ശരത്കുമാര്‍

Synopsis

ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് നടി വരലക്ഷമി ശരത്കുമാര്‍. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെ എതിർക്കേണ്ട കാര്യമില്ലെന്നും സ്ത്രീയും പുരുഷനും ദൈവത്തിന് മുൻപില്‍ ഒരുപോലെയാണെന്നും വരലക്ഷ്മി അഭിപ്രായപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു വരലക്ഷ്മി.  

ചെന്നൈ: ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് നടി വരലക്ഷമി ശരത്കുമാര്‍. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെ എതിർക്കേണ്ട കാര്യമില്ലെന്നും സ്ത്രീയും പുരുഷനും ദൈവത്തിന് മുൻപില്‍ ഒരുപോലെയാണെന്നും വരലക്ഷ്മി അഭിപ്രായപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു വരലക്ഷ്മി. 

മലയാളത്തില്‍ അക്രമിക്കപ്പെട്ട നടിക്ക് കൂടുതല്‍ പേർ പിന്തുണ നല്‍കേണ്ടതായിരുന്നു.  ഭയം കാരണമാകാം പലരും വിട്ടുനിന്നത്. ഇപ്പോഴത്തെ സംഭവവികാസങ്ങളെ പറ്റി അറിയില്ലെന്നും വരലക്ഷ്മി വ്യക്തമാക്കി. തമിഴ് സിനിമാ ലോകത്ത് ഉയര്‍ന്ന മി ടൂ ആരോപണങ്ങളെപ്പറ്റിയും വരലക്ഷ്മി പ്രതികരിച്ചു.  കണ്ടാല്‍ മാന്യൻമാർ എന്ന് തോന്നുന്നവർ യഥാർത്ഥത്തില്‍ അങ്ങനെയല്ലെന്ന് തെളിഞ്ഞുവെന്ന് നടി പറഞ്ഞു. വൈരമുത്തുവിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തെപ്പറ്റിയായിരുന്നു വരലക്ഷിമിയുടെ പ്രതികരണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുല്ലപ്പെരിയാർ: ബലക്ഷയം നിർണ്ണയത്തിനായി വെള്ളത്തിനടിയിൽ റിമോട്ട്‍ലി ഓപ്പറേറ്റഡ് വെഹിക്കിൾ പരിശോധന ഇന്ന് തുടങ്ങും
വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ