ദീർഘദൂര ബസുകളുടെ 'ഓണകൊള്ള' തടയാൻ വ്യാപക പരിശോധന

Published : Aug 25, 2018, 12:04 AM ISTUpdated : Sep 10, 2018, 01:53 AM IST
ദീർഘദൂര ബസുകളുടെ 'ഓണകൊള്ള' തടയാൻ വ്യാപക പരിശോധന

Synopsis

ഓണവും പ്രളയവും മറയാക്കിയുള്ള  ദീർഘദൂര ബസുകളുടെ കൊള്ളതടയാൻ മോട്ടോർ വാഹന വകുപ്പിൻറെ വ്യാപക പരിശോധന . ട്രെയിൻ വ്യോമ ഗതാഗതം തടസപ്പെട്ടത് മുതലാക്കി ബസുകൾ നിരക്ക് കുത്തനെ കൂട്ടിയെന്ന പരാതിയെതുടർന്നാണ് പരിശോധന.

തിരുവനന്തപുരം: ഓണവും പ്രളയവും മറയാക്കിയുള്ള  ദീർഘദൂര ബസുകളുടെ കൊള്ളതടയാൻ മോട്ടോർ വാഹന വകുപ്പിൻറെ വ്യാപക പരിശോധന . ട്രെയിൻ വ്യോമ ഗതാഗതം തടസപ്പെട്ടത് മുതലാക്കി ബസുകൾ നിരക്ക് കുത്തനെ കൂട്ടിയെന്ന പരാതിയെതുടർന്നാണ് പരിശോധന.

ഓണമായതോടെ ചാർജ് കൂട്ടിയെന്ന മറുനാടൻ മലയാളികളുടെ പരാതി ഇത്തവണയും ഉണ്ട്. പ്രളയം മറ്റ് ഗതാഗത മാർഗങ്ങളെ സാരമായി ബാധിച്ചതോടെ ദീർഘദൂര സ്വകാര്യ ബസുകൾക്ക് ചാകരയായി. ബംഗലൂരുവിലേക്കും ചെന്നൈയിലേക്കും തിരിച്ചും വരേണ്ടവരെ പിഴിയാൻ കാത്തിരിക്കുന്നവരെ പിടികൂടാൻ സംസ്ഥാന വ്യാപകമായാണ് റെയ്ഡ്.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ റെയ്ഡ്.ആദ്യ ദിനം തലസ്ഥാനത്ത് മാത്രം അമിത ചാർജിന് എട്ട് വാഹനങ്ങൾക്ക് പിഴയിട്ടു. തിരുവോണത്തിന് ശേഷവും റെയ്ഡുമായി മുന്നോട്ട് പോവാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ്ഐആറിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയോ? വോട്ട് തിരികെ ചേർക്കാൻ അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ
നിയമസഭ തെരഞ്ഞെടുപ്പിന് നേരത്തെ കളത്തിൽ ഇറങ്ങാൻ യുഡിഎഫ്, സീറ്റ് വിഭജനം നേരത്തെ തീർക്കും, മണ്ഡലങ്ങളെ മൂന്നായി തിരിച്ച് തെരഞ്ഞെടുപ്പ് തന്ത്രം