അതിര്‍ത്തിയില്‍ പരിഭ്രാന്തി പരത്തി അജ്ഞാത ചൈനീസ് ഉപകരണം

Published : Feb 24, 2018, 12:59 PM ISTUpdated : Oct 05, 2018, 01:44 AM IST
അതിര്‍ത്തിയില്‍ പരിഭ്രാന്തി പരത്തി അജ്ഞാത ചൈനീസ് ഉപകരണം

Synopsis

ഗുവാഹത്തി: അരുണാചല്‍ പ്രദേശില്‍ ചൈനീസ് നിര്‍മ്മിതമായ അജ്ഞാത ഉപകരണം കണ്ടെടുത്തു. ഒരു ലാപ്‍ടോപ്പിന്റെ വലിപ്പത്തിലുള്ള ഇതില്‍ ചൈനീസ് ഭാഷയായ മന്താരിനില്‍ അച്ചടിച്ചിട്ടുള്ള ഏതാനും വാക്കുകളുമുണ്ട്. ചൈനീസ് സൈന്യത്തിന്റെ നിരീക്ഷണ വസ്തുക്കളാകാമെന്ന ധാരണയില്‍ പരിഭ്രാന്തരായ നാട്ടുകാരാണ് അധികൃതരെ വിവരമറിയിച്ചത്.

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 100 കിലോമീറ്ററോളം അകലെയുള്ള ഗ്രാമത്തിലാണ് ഇത് കണ്ടെടുത്തതെന്ന് ലോക്കല്‍ പൊലീസ് പറഞ്ഞു. ചൈനയുടെ ആകാശ നിരീക്ഷണ ഉപകരണമോ കാലാവസ്ഥാ നീരീക്ഷണ ഉപകരണമോ അവാനാണ് സാധ്യതയെന്നും പൊലീസ് അറിയിച്ചു. കേന്ദ്ര സര്‍ക്കാറിനെ അരുണാചല്‍ സര്‍ക്കാര്‍ വിവരം അറിയിച്ചിട്ടുണ്ട്. ഉപകരണം ഫോറന്‍സിക് വിദഗ്ദര്‍ സ്ഥലത്തെത്തി ഉപകരണം പരിശോധനകള്‍ക്കായി കൊണ്ടുപോയി. അഞ്ച് മണിക്കൂറുകളോളം മലകയറി മാത്രം എത്താന്‍ കഴിയുന്ന സ്ഥലത്ത് നിന്നാണ് ഉപകരണം നാട്ടുകാര്‍ക്ക് ലഭിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആര്യാട് ഗോപി ദൃശ്യമാധ്യമ പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിന്
കേരളത്തിൽ നിന്നുള്ള മാലിന്യം നിറച്ച് ട്രക്ക് തമിഴ്നാട്ടിലേക്ക്, മുല്ലപ്പെരിയാറിന് ചേര്‍ന്ന് സ്ഥലങ്ങളിൽ കയ്യോടെ പിടികൂടി തമിഴ്നാട് പൊലീസ്