അമ്മക്കൊപ്പം കിടന്നുറങ്ങിയ 6 മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; ഹസൻ സ്വദേശിനി പിടിയിൽ

Published : Oct 23, 2025, 04:55 PM IST
musuru kidnap

Synopsis

ഇന്ന് രാവിലെ 5.20നായിരുന്നു സംഭവം. സമീപം കിടന്നിരുന്ന മറ്റൊരു കുട്ടി ഈ സമയം ഉണർന്നതോടെയാണ് ഇളയ കു‌ഞ്ഞിനെ കാണാനില്ലെന്ന വിവരം അമ്മയറിഞ്ഞത്.

ബെം​ഗളൂരു: മൈസൂരു റെയിൽവേ സ്റ്റേഷനിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ആർപിഎഫ് സമയോചിതമായി ഇടപെട്ടതോടെ കുട്ടിയെ രക്ഷിക്കാനായി. കുട്ടിയെ തട്ടിയെടുത്ത 52കാരിയായ നന്ദിനിയെ അറസ്റ്റ് ചെയ്തു. പ്ലാറ്റ്ഫോമിൽ അമ്മയ്ക്കൊപ്പം ഉറങ്ങി കിടന്ന ആറ് മാസം പ്രായമുള്ള കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോയത്. ഇന്ന് രാവിലെ 5.20നായിരുന്നു സംഭവം. സമീപം കിടന്നിരുന്ന മറ്റൊരു കുട്ടി ഈ സമയം ഉണർന്നതോടെയാണ് ഇളയ കു‌ഞ്ഞിനെ കാണാനില്ലെന്ന വിവരം അമ്മയറിഞ്ഞത്.

ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ ആർപിഎഫ് ഉദ്യോഗസ്ഥർ സമയോചിതമായി ഇടപെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരു സ്ത്രീ സബ്‍വേയിലൂടെ ആറാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് പോകുന്നത് കണ്ടു. 6 മണിക്ക് ഹാസനിലേക്കുള്ള ട്രെയിനിൽ പോകാനുള്ള ഇവരുടെ നീക്കം അതിവേഗം എത്തിയ ഉദ്യോഗസ്ഥ‌ർ തടഞ്ഞു. കുഞ്ഞിനെ വീണ്ടെടുത്തു. ഹാസൻ സ്വദേശിയായ നന്ദിനിയാണ് ഇവരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ നന്ദിനിയെ റിമാൻഡ് ചെയ്തു.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

3 ലക്ഷം ശമ്പളം, ഫ്ലാറ്റ് അടക്കം സൗകര്യങ്ങൾ, നുസ്രത്തിന് വമ്പൻ വാഗ്ദാനം; ഇതുവരെയും ജോലിയിൽ പ്രവേശിച്ചില്ല, വിവാദം കെട്ടടങ്ങുന്നില്ല
കൈക്കൂലി കേസ്; ജയിൽ ഡിഐജി വിനോദ് കുമാറിന് സംരക്ഷണം, സസ്പെന്‍റ് ചെയ്യാൻ നടപടിയില്ല