മോദിയെക്കാളും എന്തുകൊണ്ടും മികച്ച നേതാവ് എം കെ സ്റ്റാലിന്‍ : ചന്ദ്രബാബു നായിഡു

By Web TeamFirst Published Nov 10, 2018, 1:18 PM IST
Highlights

ഞാൻ ഒരിക്കലും ഈ സഖ്യത്തിന്റെ മുഖമല്ല. നിങ്ങൾ എല്ലാവരും അത് മനസ്സിലാക്കേണ്ടതാണ്. ഞാൻ ഒരിക്കലും ഉയർന്ന സ്ഥാനം ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ആളല്ല. മറിച്ച്  കാര്യങ്ങളെ സുഗമമായ രീതിയിൽ ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്. എല്ലാവരെയും ഒന്നിച്ച് ഒരു കുടക്കീഴിൽ കൊണ്ടു വരാനാണ് ഞാൻ ശ്രമിക്കുന്നത്. ഞങ്ങൾ വ്യക്തമായി  തീരുമാനമെടുക്കുകയും മുന്നോട്ടു പോകുകയും ചെയ്യും;-ചന്ദ്രബാബു നായിഡു പറഞ്ഞു. 
 
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കാളും എന്തുകൊണ്ടും മികച്ച നേതാവ് ഡി എം കെ നേതാവ് എംകെ സ്റ്റാലിൻ ആണെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും  ടി ഡി നേതാവുമായ എന്‍. ചന്ദ്രബാബു നായിഡു. ബിജെപി വിരുദ്ധ സഖ്യത്തിന്റെ മുൻനിരയിൽ നിന്ന്  നേതൃത്വം നൽക്കുന്നത് താൻ ആയിരിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ബിജെപി വിരുദ്ധ സഖ്യത്തെ മുന്നിൽ നിന്ന് നയിക്കുന്നതിന് വേണ്ടി മികച്ച നേതാക്കളുണ്ടെന്നും നരേന്ദ്ര മോദിയേക്കാൾ എന്തുകൊണ്ടും മികച്ച നേതാവ് സ്റ്റാലിന്‍ തന്നെയാണെന്നും ചന്ദ്രബാബു കൂട്ടിച്ചേർത്തു.   

ഞാൻ ഒരിക്കലും ഈ സഖ്യത്തിന്റെ മുഖമല്ല. നിങ്ങൾ എല്ലാവരും അത് മനസ്സിലാക്കേണ്ടതാണ്. ഞാൻ ഒരിക്കലും ഉയർന്ന സ്ഥാനം ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ആളല്ല. മറിച്ച്  കാര്യങ്ങളെ സുഗമമായ രീതിയിൽ ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്. എല്ലാവരെയും ഒന്നിച്ച് ഒരു കുടക്കീഴിൽ കൊണ്ടു വരാനാണ് ഞാൻ ശ്രമിക്കുന്നത്. ഞങ്ങൾ വ്യക്തമായി  തീരുമാനമെടുക്കുകയും മുന്നോട്ടു പോകുകയും ചെയ്യും;-ചന്ദ്രബാബു നായിഡു പറഞ്ഞു. 

അതേ സമയം ബി.ജെ.പി ഭരണത്തിനെതിരായ മഹാസഖ്യത്തിന് പിന്തുണയുമായി എം.കെ സ്റ്റാലിന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. നായിഡുമായുള്ള കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സ്റ്റാലിന്‍ മഹാസഖ്യത്തെ പിന്തുണച്ചു കൊണ്ട് രംഗത്തെത്തിയത്. ബിജെപിക്കെതിരെ നിൽക്കാൻ  നേതാവല്ല മറിച്ച് നേതാക്കളാണ് വേണ്ടതെന്ന് സ്റ്റാലിൻ പറഞ്ഞിരുന്നു. മതേതര വിരുദ്ധമായി പ്രവർത്തിക്കുന്ന ബിജെപിയെ താഴെ ഇറക്കാൻ നായിഡുവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. ഒപ്പം എച്ച്.ഡി ദേവഗദൗഡ, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി എന്നിവരടങ്ങുന്ന പ്രതിപക്ഷ സംഘവുമായും നായിഡു കൂടിക്കാഴ്ച നടത്തി.
 
click me!