സമാധാനശ്രമവും നോട്ട് നിരോധനവും; മോദിക്ക് സിയൂള്‍ സമാധാന പുരസ്കാരം

Published : Oct 24, 2018, 01:51 PM ISTUpdated : Oct 24, 2018, 07:12 PM IST
സമാധാനശ്രമവും നോട്ട് നിരോധനവും; മോദിക്ക് സിയൂള്‍ സമാധാന പുരസ്കാരം

Synopsis

1990 ലെ ഒളിംപിക്സിന് പിന്നാലെയാണ് സീയൂള്‍ സമാധാന പുരസ്കാരം ഏര്‍പ്പെടുത്തിയത്. പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യാക്കാരനും 14ാമത്തെ വ്യക്തിയുമാണ് നരേന്ദ്ര മോദി. ഐക്യരാഷ്ട്രസഭ മുന്‍ സെക്രട്ടറി ജനറല്‍ കൊഫീ അന്നന്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍കല്‍ എന്നിവരാണ് ലോക നേതാക്കളുടെ ഗണത്തിലെ മുന്‍ഗാമികള്‍.

സിയൂള്‍; ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സിയൂള്‍ സമാധാന പുരസ്കാരം.  ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയ്ക്ക് നല്‍കിയ സംഭാവനകള്‍ക്കും ലോക സമാധാനത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമാണ് മോദിയെ പുരസ്കാരത്തിന് അര്‍ഹനാക്കിയതെന്ന് കൊറിയന്‍ സമാധാന പുരസ്കാര സംഘാടകര്‍ വ്യക്തമാക്കി.

നോട്ട് നിരോധനത്തിലൂടെയും ജിഎസ്ടിയിലൂടെയും മോദി ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയില്‍ മാറ്റങ്ങളുണ്ടാക്കിയെന്നും അവര്‍ പറയുന്നു. ഇന്ത്യയില്‍ അഴിമതി തുടച്ചുനീക്കാന്‍ നോട്ടുനിരോധനത്തിന് സാധിച്ചു. ഇത്തരം കാര്യങ്ങള്‍ മോദിയെ ആഗോളതലത്തില്‍ ശ്രദ്ധേയനാക്കിയെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

1990 ലെ ഒളിംപിക്സിന് പിന്നാലെയാണ് സീയൂള്‍ സമാധാന പുരസ്കാരം ഏര്‍പ്പെടുത്തിയത്. പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യാക്കാരനും 14ാമത്തെ വ്യക്തിയുമാണ് നരേന്ദ്ര മോദി. ഐക്യരാഷ്ട്രസഭ മുന്‍ സെക്രട്ടറി ജനറല്‍ കൊഫീ അന്നന്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍കല്‍ എന്നിവരാണ് ലോക നേതാക്കളുടെ ഗണത്തിലെ മുന്‍ഗാമികള്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'7 വയസ് പ്രായമുള്ള മകളെ സന്യാസിനിയാക്കാൻ നിർബന്ധിക്കുന്നു', കസ്റ്റഡി ആവശ്യവുമായി കുടുംബ കോടതിയിൽ അച്ഛൻ
അടിമുടി മാറാൻ റെയിൽവേ; 1,337 സ്റ്റേഷനുകളിൽ വൻ പരിഷ്കരണം! പുനർവികസനം ദ്രുതഗതിയില്‍