നാസ ഉടന്‍ 2,400 -ല്‍ പരം അന്യഗ്രഹജീവികളുടെ വാസസ്ഥാനം കണ്ടെത്തും

By Web DeskFirst Published Apr 19, 2018, 12:47 PM IST
Highlights
  • ടെലിസ്കേപ്പുകളുടെ സഹായത്തേടെയുളള പഠനങ്ങള്‍ തുടര്‍ന്നു വരുകയാണ്

ന്യൂയോര്‍ക്ക്: നാസയുടെ വിവിധ ഗ്രഹങ്ങളെക്കുറിച്ച് പഠിക്കുന്ന പ്ലാനറ്റ് ഫൈന്‍ഡര്‍ പ്രോജക്റ്റ് സൗരയുധത്തിന് വെളിയിലുളള നക്ഷത്ര സമൂഹത്തില്‍ അന്യഗ്രഹജീവിസാന്നിധ്യമുളളതായി കണ്ടെത്തി. 

എഎന്‍ഐയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം സൗരയുധത്തിന് വളരെയകലെയുളള നക്ഷത്ര സമൂഹത്തിലാണ് ജീവസാന്നിധ്യത്തിന്‍റെ സൂചനകള്‍ ലഭിച്ചത്. ടെലിസ്കേപ്പുകളുടെ സഹായത്തേടെയുളള പഠനങ്ങള്‍ തുടര്‍ന്നു വരുകയാണ്. ഇന്ന് കേപ്പ് കാനവറലില്‍ നിന്ന് വിക്ഷേപിക്കുന്ന ട്രാന്‍സിറ്റിങ് എക്സോപ്ലാനറ്റ് സര്‍വേ സാറ്റ്ലൈറ്റിന്‍റെ ( ടിഇഎസ്എസ്) സഹായത്തോടെ കൂടുതല്‍ അന്യഗ്രഹജീവികളെ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. 

സ്പോസ് എക്സ്ന്‍റെ ഫാള്‍ക്കണ്‍ റോക്കറ്റിലാണ് ഇത് വിക്ഷേപിക്കാനിരിക്കുന്നത്. ഭൂമിയില്‍ നിന്ന് 100,000 കിലോമീറ്റര്‍ സഞ്ചരിച്ചെത്തുന്ന ടിഇഎസ്എസിന് 170,000 നക്ഷത്രങ്ങളെ നിരീക്ഷിക്കാന്‍ കഴിയും. 

click me!