പുൽവാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രാഷ്ട്രം

By Web TeamFirst Published Feb 15, 2019, 8:57 PM IST
Highlights

പുൽവാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ  മൃതദേഹം ദില്ലി വിമാനത്താവളത്തിൽ എത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി സൈനികര്‍ക്ക് ആദരാഞ്ജലി അർപ്പിച്ചു . 

ദില്ലി: പുൽവാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ  മൃതദേഹം ദില്ലി പാലം സൈനിക വിമാനത്താവളത്തിൽ എത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി സൈനികര്‍ക്ക് ആദരാഞ്ജലി അർപ്പിച്ചു . രാഹുൽ ഗാന്ധിയും  മറ്റ് കേന്ദ്രമന്ത്രിമാരും ആദരാഞ്ജലി അർപ്പിക്കാന്‍ പാലം വിമാനത്താവളത്തില്‍ എത്തിയിരുന്നു. രാഷ്ട്രീയ നേതാക്കളും സൈനികതലവന്മാരും വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അർപ്പിച്ചു.

നേരത്തെ ബഡ്ഗാമിലെ സിആര്‍പിഎഫ്  കേന്ദ്രത്തില്‍  ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് വീരമൃത്യു വരിച്ച  സിആര്‍പിഎഫ് ജവാന്മാര്‍ക്ക് രാജ്യത്തിന്‍റെ അഭിവാദ്യമര്‍പ്പിച്ചിരുന്നു.  ഭീകരവാദികള്‍ക്ക് മാപ്പു നല്‍കില്ലെന്ന്  സഹപ്രവര്‍ത്തകരെ യാത്രയാക്കി സിആര്‍പിഎഫ് ട്വിറ്ററില്‍ കുറിച്ചു.

ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയ്ക്കൊപ്പം പുല്‍വാമയിലെത്തിയ രാജ്നാഥ് സിങ് സുരക്ഷ  വിലയിരുത്തി. ദേശീയ പാതയില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനമെത്തിയത് രഹസ്യാന്വേണ വിഭാഗത്തിന്‍റെ വീഴ്ചയെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക് സമ്മതിച്ചിരുന്നു. സൈനിക വാഹന വ്യൂഹം കടന്നപോകുമ്പോള്‍ മറ്റു വാഹനങ്ങള്‍ തടയുന്ന പതിവും ഇന്നലെ ഉണ്ടായില്ല. എന്നാല്‍ കഴിഞ്ഞ എട്ടിന് തന്നെ സ്ഫോടന മുന്നറിയിപ്പ് രഹസ്യാന്വേഷണ വിഭാഗം നല്‍കിയെന്നാണ് അവരുടെ രേഖകള്‍ വ്യക്തമാക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിച്ചതിന്‍റെ വീഡിയോ ചുവടെ:

Delhi: Prime Minister Narendra Modi lays wreath on the mortal remains of the CRPF jawans. pic.twitter.com/59BBNzTmBI

— ANI (@ANI)
click me!