
മലപ്പുറം: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം മലപ്പുറത്ത് ദേശീയപാത വികസനത്തിന്‍റെ ഭാഗമായുള്ള സര്‍വേ പുനരാരംഭിച്ചു.കഴിഞ്ഞ ആഴ്ച്ച സര്‍വേയ്ക്കിടെയുണ്ടായ സംഘര്‍ഷം കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹമാണ് സര്‍വേ നടപടികള്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ എത്തിയിരിക്കുന്നത്.
താഴെ ചേളാരി മുതലുള്ള നാല് കിലോമീറ്ററിലാണ് ഇന്ന് സര്‍വേ നടക്കുന്നത്. നാല് ടീമുകളായി തിരിഞ്ഞാണ് ഇന്നത്തെ സര്‍വേ. കാലിക്കറ്റ് സര്‍വകലാശാലയുടെ ഭൂമിയിലാണ് ഇന്ന്പ്രധാനമായും സര്‍വേ നടക്കുന്നത്.കുറ്റിപ്പുറം മുതല്‍ പന്ത്രണ്ട് കിലോമീറ്റര്‍ ദൂരത്തിലാണ് ആദ്യഘട്ടസര്‍വേ ഇനി ബാക്കിയുള്ളത്.
അതേസമയം കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ അഡ്വ.സബീനയുടെ നിരാഹരപ്പന്തല്‍ ഇന്ന് സന്ദര്‍ശിക്കുന്നുണ്ട്.എ.ആര്‍.നഗറിലുള്ള മറ്റൊരു സമരപ്പന്തലിലും ഇന്ന് സുധീരന്‍ സന്ദര്‍ശനം നടത്തും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam