പി കെ ശശിക്കെതിരായ ലൈംഗിക പീഡന ആരോപണം: ദേശീയ വനിതാ കമ്മീഷന്‍ കേസെടുത്തു

Published : Sep 05, 2018, 09:50 PM ISTUpdated : Sep 10, 2018, 12:25 AM IST
പി കെ ശശിക്കെതിരായ ലൈംഗിക പീഡന ആരോപണം:  ദേശീയ വനിതാ കമ്മീഷന്‍  കേസെടുത്തു

Synopsis

ഷൊർണൂർ  എംഎല്‍എ പി കെ ശശിക്കെതിരായ ലൈംഗിക പീഡന ആരോപണത്തിൽ  ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.  പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തും എന്ന് ദേശിയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ അറിയിച്ചു.

ദില്ലി: ഷൊർണൂർ  എംഎല്‍എ പി കെ ശശിക്കെതിരായ ലൈംഗിക പീഡന ആരോപണത്തിൽ  ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. 
പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തും എന്ന് ദേശിയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ അറിയിച്ചു.

ഡിവൈഎഫ്‌ഐ ജില്ലാ നേതാവായ പെണ്‍കുട്ടി ഇതുവരെ പോലീസില്‍ പരാതിപ്പെട്ടിട്ടില്ല. സിപിഎമ്മിന്റെ ജില്ലാ തലം മുതല്‍ ദേശീയ തലം വരെയുള്ള നേതാക്കള്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതി സംബന്ധിച്ച മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുത്തിരിക്കുന്നതെന്നാണ് ദേശീയ വനിതാ കമ്മീഷന്‍ അറിയിച്ചത്.

പികെ ശശിക്കെതിരായ പരാതിയില്‍  പൊലീസ് കേസ് എടുക്കാത്തതില്‍ വിവിധയിടങ്ങളില്‍ നിന്നായി രൂക്ഷമായ വിമര്‍ശനം നേരിടുന്നതിന് ഇടയിലാണ് ദേശീയ വനിതാ കമ്മീഷന്‍ തീരുമാനം പുറത്ത് വരുന്നത്. യുവതിയുടെ പരാതിയില്‍ രണ്ടാഴ്ചയ്ക്ക് ശേഷം സിപിഎം നേതൃത്വം അന്വേഷണത്തിന്  നേരത്തെ തീരുമാനമായിരുന്നു.

രണ്ടാഴ്ച മുമ്പാണ് ബൃന്ദാകാരാട്ടിന് വനിതാ നേതാവ് പരാതി നൽകിയത്. നടപടി വരാത്തതിനാൽ സീതാറായം യെച്ചൂരിക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് അവൈലബിള്‍ പിബി ചേർന്ന ശേഷമാണ് അന്വേഷണം പ്രഖ്യാപിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശ്രീനാരായണ ധർമ്മാശ്രമത്തിന് ആശ്വാസം: വാട്ടർ ചാർജിനത്തിൽ അടച്ച 29200 രൂപ തിരികെ നൽകുമെന്ന് മന്ത്രി, സൗജന്യ കുടിവെള്ളം നൽകുമെന്ന വാക്ക് പാലിക്കും
രാഹുൽ മാങ്കൂട്ടത്തിൽ ഇന്നും ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകും; അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഉദ്യോ​ഗസ്ഥർ, ഫോൺ ആവശ്യപ്പെട്ടിട്ടും കൈമാറിയില്ല