കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ രഥോത്സവം നടന്നു

By Web TeamFirst Published Oct 19, 2018, 3:07 AM IST
Highlights

രാവിലെ 11.30ന് ചണ്ഡികായാഗം കഴിഞ് 1 മണിയോടെ ദേവീ വിഗ്രഹവുമായി മുഖ്യ തന്ത്രി രഥത്തിലേക്ക്. നാലമ്പലത്തിനുള്ളിൽ പുഷ്പാലകൃതമായ ദേവീ രഥം ചലിച്ച് തുടങ്ങി. കൂടെ ഭക്തസാഗരവും.

കൊല്ലൂർ: ഭക്തർക്ക് ദർശന പുണ്യവുമായി കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ രഥോത്സവം നടന്നു. നാവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള  രഥോത്സവം കാണാനായി മലയാളികളടക്കം നിവധി പേരാണ് മൂകാംബിക ക്ഷേത്രത്തിലെത്തിയത്.

പതിവിൽ നിന്നും വിത്യസ്ഥമായി ഇത്തവണ ഉച്ചയക്കായിരുന്നു രഥോത്സവം. രാവിലെ 11.30ന് ചണ്ഡികായാഗം കഴിഞ് 1 മണിയോടെ ദേവീ വിഗ്രഹവുമായി മുഖ്യ തന്ത്രി രഥത്തിലേക്ക്. നാലമ്പലത്തിനുള്ളിൽ പുഷ്പാലകൃതമായ ദേവീ രഥം ചലിച്ച് തുടങ്ങി. കൂടെ ഭക്തസാഗരവും.

രഥത്തിൽ നിന്നും വിതറിയ നാണയതുട്ടുകൾക്കായി ആയിരം കൈകളാണ് ഉയർന്നത്. നാണയം കിട്ടുന്നവർക്ക് ഐശ്വര്യം കൈവരുമെന്നാണ് ഐതീഹ്യം. ഹർത്താലിനെ തുടർന്ന് നിരവധി മലയാളികൾക്ക് ഇത്തവണ മൂകാംബികയിലെത്താനായിരുന്നില്ല.

click me!