നേവിക്ക് ഹൃദയത്തില്‍ നിന്ന് ആ വലിയ 'Thanks'

Published : Aug 20, 2018, 03:56 PM ISTUpdated : Sep 10, 2018, 02:42 AM IST
നേവിക്ക് ഹൃദയത്തില്‍ നിന്ന് ആ വലിയ 'Thanks'

Synopsis

ഇത്തരത്തിൽ ആലുവ ചെങ്ങമനാട്ടു രക്ഷാപ്രവർത്തനം നടത്തിയ നേവിസംഘത്തിന് വീടിന്‍റെ ടെറസിൽ "thanks' എഴുതിയാണ് മലയാളികൾ നന്ദി പ്രകടിപ്പിച്ചിരിക്കുന്നത്

കൊച്ചി: ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിയിലൂടെ കടന്നുപോയ കേരളത്തിന് സൈന്യത്തിന്‍റെ ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം വലിയ ആശ്വാസമായിരുന്നു. ഗർഭിണികളും, പ്രായമായവരും ഉൾപ്പെടെ നിരവധിപ്പേരെയാണ് നാവികസേനയും വ്യോമസേനയും രക്ഷപ്പെടുത്തിയത്. ഇത്തരത്തിൽ ആലുവ ചെങ്ങമനാട്ടു രക്ഷാപ്രവർത്തനം നടത്തിയ നേവിസംഘത്തിന് വീടിന്‍റെ ടെറസിൽ "thanks' എഴുതിയാണ് മലയാളികൾ നന്ദി പ്രകടിപ്പിച്ചിരിക്കുന്നത്

ടെറസിന് മുകളിൽ ’thanks’ എന്നെഴുതിയിരിക്കുന്നതിന്‍റെ ആകാശദൃശ്യം നാവികസേനയാണ് ട്വിറ്റർ പേജിലൂടെ പുറത്തുവിട്ടത്.  കഴിഞ്ഞ 17ന് ചെങ്ങമനാട്ട് കെട്ടിടത്തിന്‍റെ മുകളിൽ അഭയം തേടിയ ഗർഭിണിയെയും മറ്റൊരു യുവതിയെയും രക്ഷിച്ചിരുന്നത് നാവികസേനയിലെ മലയാളി കമാൻഡർ വിജയ് വർമയുടെ നേതൃത്വത്തിലായിരുന്നു. രക്ഷപ്പെട്ട സാജിദ യുവതി കൊച്ചി സൈനിക ആശുപത്രിയിൽ ആണ്‍കുഞ്ഞിന് ജന്മം നൽകിയിരുന്നു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഡെപ്യൂട്ടി മേയർ സ്ഥാനം പങ്കിടാൻ ധാരണയില്ല; മുസ്ലിം ലീഗിന്റെ ഡെപ്യൂട്ടി മേയർ അവകാശവാദം തള്ളി എറണാകുളം ഡിസിസി
'ഭ്രാന്ത് കൊണ്ട് വെറുപ്പുണ്ടാക്കുന്നവരെ എന്താണ് പറയേണ്ടത്'?; കരോൾ സംഘങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ ക്ലീമിസ് കത്തോലിക്കാ ബാവ