കനത്ത സുരക്ഷയില്‍ ശബരിമല: സന്നിധാനത്ത് വ്യോമനിരീക്ഷണം ഏര്‍പ്പെടുത്തി

Published : Nov 19, 2018, 11:41 AM ISTUpdated : Nov 19, 2018, 12:00 PM IST
കനത്ത സുരക്ഷയില്‍ ശബരിമല: സന്നിധാനത്ത് വ്യോമനിരീക്ഷണം ഏര്‍പ്പെടുത്തി

Synopsis

സന്നിധാനത്ത് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി വ്യോമനിരീക്ഷണം ഏര്‍പ്പെടുത്തി പൊലീസ്. കഴിഞ്ഞ ദിവസമുണ്ടായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് വ്യോമ നിരീക്ഷണം ഏര്‍പ്പെടുത്തിയത്. കനത്ത പൊലീസ് വലയത്തിലാണ് സന്നിധാനം.

സന്നിധാനം: സന്നിധാനത്ത് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി വ്യോമനിരീക്ഷണം ഏര്‍പ്പെടുത്തി പൊലീസ്. കഴിഞ്ഞ ദിവസമുണ്ടായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് വ്യോമ നിരീക്ഷണം ഏര്‍പ്പെടുത്തിയത്. കൂടുതല്‍ പൊലീസ് , ദ്രുതകര്‍മസേന, കമാന്‍ഡോ സംഘങ്ങളും സന്നിധാനത്തേക്ക് എത്തി. 

കെ പി ശശികല അടക്കമുള്ള നേതാക്കള്‍ സന്നിധാനത്തേക്ക് എത്തുന്നത് കണക്കിലെടുത്ത് കൂടിയാണ് സുരക്ഷ ശക്തമാക്കുന്നത്. നാവികസേനയുടെ ഹെലികോപ്റ്ററാണ് വ്യോമ നിരീക്ഷണം നടത്തുന്നത്. ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ഇന്നലെ രാത്രിയില്‍ 250ഓളം പേര്‍ സംഘടിച്ച് പ്രതിഷേധം നടത്തിയത് പൊലീസിനെ അമ്പരപ്പിച്ചിരുന്നു. 

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് സുരക്ഷ ശക്തമാക്കുന്നത്. പൊലീസ് അറസ്റ്റ് ചെയതവരില്‍ നൂറോളം പേര്‍ സന്നിധാനം വിട്ടു പോയെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. സംശയം തോന്നുന്ന എല്ലാവരേയും പൊലീസ് പരിശോധിക്കുന്നുണ്ട്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാതിലടച്ച് കോൺഗ്രസ്; ഇങ്ങോട്ട് ആവശ്യപ്പെട്ടാലും ഇനി യുഡിഎഫിൽ അംഗമാക്കില്ലെന്ന് പ്രഖ്യാപനം; വിഷ്‌ണുപുരം ചന്ദ്രശേഖരൻ വഞ്ചിച്ചെന്ന് വിലയിരുത്തൽ
'ഗുരുവായൂരിൽ കൈപ്പത്തി വേണം', നിയമസഭാ സീറ്റ് കോൺഗ്രസിന് തിരികെ വേണമെന്ന് ഡിസിസി നേതൃത്വം, 'ലീഗുമായി സംസ്ഥാന നേതൃത്വം സംസാരിക്കണം'