പത്തനംതിട്ടയിൽ ഒറ്റപ്പെട്ട് ആയിരത്തിലേറെ പേർ; രക്ഷാപ്രവര്‍ത്തിനായി നാവികസേനയയെത്തി

Published : Aug 16, 2018, 07:46 AM ISTUpdated : Sep 10, 2018, 03:50 AM IST
പത്തനംതിട്ടയിൽ ഒറ്റപ്പെട്ട് ആയിരത്തിലേറെ പേർ; രക്ഷാപ്രവര്‍ത്തിനായി നാവികസേനയയെത്തി

Synopsis

പത്തനംതിട്ടയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ നാവികസേന രംഗത്തിറങ്ങി. ഇവര്‍ക്കുപുറമെ പത്തനംതിട്ടയിലേക്ക് കൂടുതൽ എൻഡിആർഎഫ്സേനയെ വിന്യസിച്ചു..

പത്തനംതിട്ട: പത്തനംതിട്ടയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ നാവികസേന രംഗത്തിറങ്ങി. ഇവര്‍ക്കുപുറമെ പത്തനംതിട്ടയിലേക്ക് കൂടുതൽ എൻഡിആർഎഫ്സേനയെ വിന്യസിച്ചു. റാന്നി മുതല്‍ ആറന്മുള വരെ വെള്ളപ്പൊക്കം രൂക്ഷമാണ്. വീടുകളുടെ രണ്ടാം നിലയിലേക്കും വെള്ളം കയറി.  നീണ്ടകരയിൽ നിന്നുള്ള മത്സ്യ തൊഴിലാളി ബോട്ടുകളും ഫയർ ഫോഴ്‌സും പുലർച്ചെ മുതൽ രക്ഷ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് പത്തരനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചു. റാന്നിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് കുട്ടിവഞ്ചി ഉപയോഗിക്കും. 

പാങ്ങോട് മിലിട്ടറി ക്യാമ്പില്‍നിന്നുള്ള 30 അംഗ സേനയാണ് പത്തനംതിട്ടയിലേക്ക് എത്തുന്നത്. അതേസമയം പമ്പയുടെ തീരത്ത് കരസേനയും തിരുവല്ല, റാന്നി, കോഴഞ്ചേരി താലൂക്കുകളില്‍ നാവികസേനയും രക്ഷാപ്രവര്‍ത്തനം നടത്തും. ഇവര്‍ക്കൊപ്പം എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ്, പോലീസ് സേനകളുമുണ്ട്.  ചെങ്ങന്നൂരില്‍ കോസ്റ്റ് ഗാര്‍ഡ് (20 പേര്‍) ,എന്‍ഡിആര്‍എഫ്  (30പേര്‍) ,ഫയര്‍ഫോഴ്‌സ് സംഘം , ഇന്‍ഡോ ടിബറ്റന്‍ ഫോഴ്‌സ് തുടങ്ങിയ സേനാവിഭാഗങ്ങള്‍ കര്‍മ്മരംഗത്തുണ്ട്.  നേരം പുലര്‍ന്നതോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കാന്‍ കഴിയുമെന്ന് ജില്ലാഭരണകൂടം അറിയിച്ചു . വിവിധഭാഗങ്ങളില്‍നിന്ന് കൂടുതല്‍ ബോട്ടുകള്‍ എത്തിക്കുന്നുണ്ട് . താലൂക്ക് ഓഫീസിലെയും വിവിധ വില്ലേജ് ഓഫീസുകളിലെയും ജീവനക്കാരും കണ്‍ട്രോള്‍ റൂമും സജീവമായി പ്രവര്‍ത്തന രംഗത്തുണ്ട്. 

ഡാമുകളുടെ ഷട്ടറുകള്‍ താഴ്ത്തി പത്തനംതിട്ടയിലെ വെള്ളമൊഴുക്ക് നിയന്ത്രിച്ചു തുടങ്ങി.  പമ്പ ഡാമിന്‍റെ ഷട്ടര്‍ 60 സെന്‍റിമീറ്റര്‍ താഴ്ത്തി. മൂഴിയാര്‍ ഡാമിന്‍റെ ഷട്ടര്‍ രണ്ടുമീറ്റില്‍ നിന്ന് ഒന്നാക്കി താഴ്ത്തിയിട്ടുണ്ട്. ജലനിരപ്പ് കുറയുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി മാത്യു ടി.തോമസ് അറിയിച്ചു. പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി ഫയര്‍ ഫോഴ്‌സ് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. പത്തനംതിട്ടയിലും ചെങ്ങന്നൂരിലുമാണ് കണ്‍ട്രോള്‍ റൂം. പത്തംതിട്ടയില്‍ 0468 2225001, 0468 2222001 എന്ന നമ്പറുകളില്‍ ബന്ധപ്പെടാം. ചെങ്ങന്നൂരില്‍ 0479 2456094 എന്ന നമ്പറിലും ബന്ധപ്പെടാം. അതേസമയം കണ്ണൂരില്‍ മഴയ്ക്ക് നേരിയ ശമനമുണ്ടായി. രാത്രിയില്‍ മഴ പെയ്യാതിരുന്നത് ആശ്വാസമായി. എന്നാല്‍ പാലക്കാട് സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുകയാണ്. വീണ്ടും ഉരുള്‍പ്പൊട്ടലുണ്ടായി. പത്തനംതിട്ടില്‍ വെള്ളം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡാമുകളുടെ ഷട്ടര്‍ താഴ്ത്തിത്തുടങ്ങി. പമ്പ ഡാമിന്റെ ഷട്ടര്‍ 60 സെന്റി മീറ്റര്‍ താഴ്ത്തി. മൂഴിക്കല്‍ ഡാമിന്റെ ഷട്ടര്‍ രണ്ട് മീറ്ററില്‍ നിന്ന് ഒന്നാക്കി താഴ്ത്തി. 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കുടിയൊഴിപ്പിച്ച ആളുകളെ കാണാനാണ് റഹീം പോയത്, അല്ലാതെ ഇംഗ്ലീഷ് വ്യാകരണ പരീക്ഷ എഴുതാനല്ല'; മന്ത്രി വി ശിവൻകുട്ടി
നിലമ്പൂർ വനത്തിൽ സ്വർണ ഖനനം; പിടിയിലായ സമീപവാസികൾക്ക് പുറത്തുനിന്ന് സഹായം കിട്ടിയോയെന്ന് അന്വേഷണം