
ദില്ലി: ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തി ബന്ധം മോശമാകുന്നു. സമാധാന ചര്‍ച്ചകള്‍ വേണ്ടെന്ന് വച്ചതിന് പിന്നാലെ അതിര്‍ത്തിയില്‍ വെടുവയ്പ്പും ആക്രമണവും ശക്തമായിട്ടുണ്ട്. നിരവധി സൈനികര്‍ക്ക് ഇതിനിടെ ജീവന്‍ നഷ്ടമായിരുന്നു. ഇപ്പോഴിതാ പാക്കിസ്ഥാനെതിരെ വീണ്ടുമൊരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തേണ്ട സമയം അതിക്രമിക്കുകയാണെന്ന പ്രസ്താവനയുമായി ഇന്ത്യന്‍ ആര്‍മി തലവന്‍ ബിപിന്‍ റാവത്ത് രംഗത്തെത്തി.
പാക്കിസ്ഥാന്‍ കേന്ദ്രമാക്കിയുള്ള തീവ്രവാദ പ്രവര്‍ത്തനം ശക്തമായിരിക്കുകയാണ്. ഇന്ത്യന്‍ ജനതയുടെ സമാധാനത്തെ ചോദ്യം ചെയ്യുകയാണ് പാക് തീവ്രവാദികളെന്നും ഇവരെ തുരത്താനുള്ള സര്‍ജിക്കല്‍ സ്ട്രൈക്ക് അനിവാര്യമാകുകയാണെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി. പാക് സര്‍ക്കാരിനും സൈന്യത്തിനുമെതിരെ രൂക്ഷ വിമര്‍ശനങ്ങളും അദ്ദേഹം നടത്തി.
തീവ്രവാദ പ്രവര്‍ത്തനങ്ങളെ തടയാന്‍ ഒരു നടപടിയും പാക് ഭരണകൂടത്തില്‍ നിന്നുണ്ടാകുന്നില്ലെന്ന് പറഞ്ഞ റാവത്ത അതിര്‍ത്തി പ്രശ്നങ്ങള്‍ സങ്കീര്‍ണമാകുകയാണെന്നും കൂട്ടിച്ചേര്‍ത്തു. കശ്മീരില്‍ സമാധാനം ഉണ്ടാകരുതെന്ന ഉറച്ച തീരുമാനമുള്ളതുപോലെയാണ് തീവ്രവാദികളുടെ പ്രവര്‍ത്തനം. ഇന്ത്യയില്‍ ചോരപ്പുഴ ഒഴുക്കാനുളള ശ്രമങ്ങളെ തടയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam