Latest Videos

വാലന്‍റെെന്‍സ് ദിനത്തിൽ 1.5 ലക്ഷം റോസാപ്പൂക്കൾ ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യാന്‍ നേപ്പാൾ

By Web TeamFirst Published Feb 9, 2019, 11:59 PM IST
Highlights

വാലന്‍റെെന്‍സ് ദിനത്തിൽ കമിതാക്കൾ ഏറ്റവുമധികം പരസ്പരം സമ്മാനിക്കുന്നത് റോസാപ്പൂക്കളാണ്. ഈ വർഷം 200,000 റോസാപ്പൂക്കൾ ആവശ്യമായി വരുമെന്നാണ് കണക്ക് കൂട്ടുന്നത്. ഏകദേശം 1.5 ലക്ഷം റോസാപ്പൂക്കളാണ് ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതെന്നും കുമാർ കൂട്ടിച്ചേർത്തു.  
 

കാഠ്മണ്ഡു: വാലന്‍റെെന്‍സ് ദിനത്തിൽ ഇന്ത്യയിൽനിന്ന് 1.5 ലക്ഷം റോസാപ്പൂക്കൾ നേപ്പാൾ ഇറക്കുമതി ചെയ്യും. 94 ലക്ഷം രൂപയ്ക്കാണ് നേപ്പാൾ പൂക്കൾ ഇറക്കുമതി ചെയ്യുന്നതെന്ന് നേപ്പാൾ ഫ്ലോറികൾച്ചർ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. 

കൊൽക്കത്ത, ബംഗ്ലൂർ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും പൂക്കൾ ശേഖരിച്ചത്. മറ്റ് രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്നതിനാൽ റോസാപ്പൂക്കൾക്ക് വില വർദ്ധിക്കുമെന്നും ഫ്ലോറികൾച്ചർ അസോസിയേഷൻ പ്രസിഡന്‍റ് കുമാർ കസ്ജൂ പറഞ്ഞു. വാലന്‍റെെന്‍സ് ദിനത്തിൽ കമിതാക്കൾ ഏറ്റവുമധികം പരസ്പരം സമ്മാനിക്കുന്നത് റോസാപ്പൂക്കളാണ്. ഈ വർഷം 200,000 റോസാപ്പൂക്കൾ ആവശ്യമായി വരുമെന്നാണ് കണക്ക് കൂട്ടുന്നത്. ഏകദേശം 1.5 ലക്ഷം റോസാപ്പൂക്കളാണ് ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതെന്നും കുമാർ കൂട്ടിച്ചേർത്തു.  

2018ലെ വാലന്‍റെെന്‍സ് ദിനത്തിൽ 79 ലക്ഷം രൂപയ്ക്ക് നേപ്പാൾ ഇന്ത്യയിൽനിന്ന് റോസാപ്പൂക്കൾ ഇറക്കുമതി ചെയ്തിരുന്നു. ഇത്തവണ കഴിഞ്ഞ വർഷത്തേക്കാൾ ആവശ്യക്കാർ ഏറെയാണ്. കാഠ്മണ്ഡു താഴ്വരയിൽ മാത്രം റോസാപ്പൂക്കളുടെ ആവശ്യക്കാർക്ക് 60 ശതമാനം വർദ്ധനവാണ് ഉണ്ടായത്. കനത്ത തണുപ്പ് കാരണം നേപ്പാളിലെ റോസാപ്പൂ കൃഷി  വൻ നഷ്ടത്തിലാണ്. 

click me!