
ദില്ലി: വിദ്യാർഥികളുടെ മൊബൈലിലേക്ക് അശ്ലീല സന്ദേശം അയച്ച പ്രൊഫസർക്കെതിരെ ജാമിയ മിലിയ ഇസ്ലാമിയ കോളേജിൽ വ്യാപക പ്രതിഷേധം. അപ്ലൈഡ് ആർട്സ് വകുപ്പ് മോധാവി ഹാഫിസ് അഹമ്മദിനെതിരെയാണ് വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഹാഫിസ് ക്ലാസ്സിൽ അശ്ലീല ചുവയോടെ സംസാരിക്കുകയും വിദ്യാർഥികൾക്ക് അശ്ലീല സന്ദേശം അയച്ചെന്നും ആരോപിച്ചാണ് വിദ്യാർഥികൾ ക്യാമ്പസിൽ സമരം സംഘടിപ്പിച്ചത്.
ഒമ്പത് ദിവസം നീണ്ടു നിന്ന സമരം വെള്ളിയാഴ്ച അക്രമാസക്തമായി. സമരം ചെയ്തുവരികയായിരുന്ന വിദ്യാർഥികൾക്കെതിരെ മറ്റൊരു കൂട്ടം വിദ്യാർഥികൾ അക്രമണം അഴിച്ചുവിടുകയായിരുന്നു. ഹാഫിസ് അഹമ്മദിന്റെ അനുകൂലിക്കുന്ന വിദ്യാര്‍ഥികളാണ് അക്രമണത്തിന് പിന്നില്ലെന്ന് സമരം ചെയ്തവര്‍ ആരോപിക്കുന്നു. 150ഓളം വിദ്യാർഥികളാണ് സമരത്തിൽ പങ്കെടുക്കുന്നത്.
അക്രമണത്തിൽ സാരമായി പരിക്കേറ്റ വിദ്യാർഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അഹമ്മദ് നിഷേധിച്ചു. 25 വർഷമായി ഈ സർവകലാശാലയിൽ പ്രൊഫസറായി ജോലി ചെയ്യുകയാണ്. തന്റെ മേൽ ഇതിനുമുമ്പ് ഇത്തരത്തിലുള്ളൊരു ആരോപണം ഉയർന്നിട്ടില്ല. വിദ്യാർഥികൾക്ക് അത്തരത്തിലുള്ള പരാതികൾ ഉണ്ടെങ്കിൽ മോലധികാരികൾക്ക് പരാതി നൽകട്ടെയെന്നും അഹമ്മദ് പറഞ്ഞു. വിദ്യാർഥികൾ പ്രതിഷേധം സംഘടിപ്പിക്കുകയും തന്നെ അഞ്ച് മണിക്കൂർ തടഞ്ഞുവയ്ക്കുകയും ചെയ്തു. വിദ്യാർഥികൾ മനപൂർവ്വം വ്യക്തിഹത്യ നടത്തുകയാണെന്നും അഹമ്മദ് കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam