വനിതാമതിലിന്‍റെ പേരില്‍ പ്രളയബാധിതരായ കുടുംബശ്രീ അംഗങ്ങള്‍ക്ക് വായ്പ നിഷേധിക്കുന്നതായി പരാതി

By Web TeamFirst Published Dec 28, 2018, 10:34 AM IST
Highlights

വനിതാമതിലിന്‍റെ പേരില്‍  കുട്ടനാട്ടിലെ പ്രളയബാധിതരായ കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള വായ്പ നിഷേധിക്കുന്നതായി പരാതി.  വനിതാമതിലില്‍ പങ്കെടുക്കുന്ന സ്ത്രീകളുടെ പേര് കൊടുത്തില്ല എന്ന കാരണത്താല്‍ കൈനകരിയിലെ ശ്രീദുര്‍ഗ്ഗ കുടുംബശ്രീയിലെ അംഗങ്ങളാണ് ദുരിതത്തിലായത്. 

ആലപ്പുഴ:വനിതാമതിലിന്‍റെ പേരില്‍  കുട്ടനാട്ടിലെ പ്രളയബാധിതരായ കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള വായ്പ നിഷേധിക്കുന്നതായി പരാതി.  വനിതാമതിലില്‍ പങ്കെടുക്കുന്ന സ്ത്രീകളുടെ പേര് കൊടുത്തില്ല എന്ന കാരണത്താല്‍ കൈനകരിയിലെ ശ്രീദുര്‍ഗ്ഗ കുടുംബശ്രീയിലെ അംഗങ്ങളാണ് ദുരിതത്തിലായത്. ഡിസംബര്‍‍ 31 തിങ്കളാഴ്ചയ്ക്ക് മുമ്പ് അപേക്ഷ ബാങ്കില്‍ കിട്ടിയില്ലെങ്കില്‍ ഒരു ലക്ഷം രൂപയുടെ പലിശ രഹിത വായ്പ നഷ്ടപ്പെടും.

പ്രളയം രണ്ട് തവണ ദുരിതം വിതച്ച കുട്ടനാട്ടിലെ വീട്ടുപകരണങ്ങളെല്ലാം നഷ്ടപ്പെട്ട സ്ത്രീ, പലിശയില്ലാതെ ഒരു ലക്ഷം രൂപ വായ്പകിട്ടുമെന്നറിഞ്ഞപ്പോള്‍ അപേക്ഷ നല്‍കി. ഗ്രൂപ്പിലെ പത്ത് പേരുടെ വിവരങ്ങളടങ്ങിയ അപേക്ഷയും കൊണ്ട് സിഡിഎഫ് ചെയര്‍പേഴ്സന്‍റെ ഒപ്പ് വാങ്ങാന്‍ സെകട്ടറിയായ മായയും ഓമനയും പോയി. എന്നാല്‍ ഒപ്പിട്ട് കൊടുത്തില്ല. കാരണമിതാണെന്ന് കുടുംബശ്രീ സെക്രട്ടറി പറയുന്നത്.

വനിതാ മതിലിന് ലിസ്റ്റ് കൊടുക്കാന്‍ തയ്യാറാകാത്തതാണ് ഒപ്പിട്ട് നല്‍കാന്‍ തയ്യാറാകാതിരുന്നതെന്നാണ് ശ്രീദുര്‍ഗ്ഗ കുടുംബശ്രീ സെക്രട്ടറി മായ പറയുന്നു. വനിതാമതിലിന് പോകാന്‍ തയ്യാറാത്താവതിനാലാണ് ഒപ്പിടാത്തതെന്നാണ് കുടുംബശ്രീ പ്രസിഡന്‍റ്  ഓമനയും പറയുന്നു.

അതേസമയം വനിതാ മതിലിന്‍റെ കാര്യം പറഞ്ഞില്ലെന്നും കുടുംബശ്രീകള്‍ തമ്മിലുള്ള പ്രശ്നത്തിന്‍റേ പേരിലാണ് ഒപ്പിടാത്തതെന്നാണ് സിഡിഎസ് ചെയര്‍പേഴ്സണും പഞ്ചായത്ത് സെക്രട്ടറിയും പറയുന്നത്. എത്രയും പെട്ടെന്ന് കുടുംബശ്രീ ഗ്രൂപ്പുകളുടെ യോഗം വിളിച്ച് ചേര്‍ത്ത് വായ്പ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ഇരുവരും പറഞ്ഞു. 

click me!