ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ്; അക്രമികളെ ഉടൻ പിടികൂടുമെന്ന് പുതിയ അന്വേഷണ ഉദ്യോഗസ്ഥന്‍

Published : Feb 09, 2019, 01:40 PM IST
ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ്; അക്രമികളെ ഉടൻ പിടികൂടുമെന്ന് പുതിയ അന്വേഷണ ഉദ്യോഗസ്ഥന്‍

Synopsis

പൂജാരിയെ കസ്റ്റഡിയിൽ ലഭിക്കാന്‍ മുംബൈ, കർണാടക പൊലീസിന് അപേക്ഷ ഉടൻ നൽകും. കേസ് ഏറ്റെടുക്കുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെയാണെന്നും ഡിവൈഎസ്പി വ്യക്തമാക്കി. 

കൊച്ചി: ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസില്‍ അക്രമികളെ ഉടൻ പിടികൂടുമെന്ന് പുതിയ അന്വേഷണ ഉദ്യോഗസ്ഥന്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയാൻ. കേസ് പഠിച്ചു തുടങ്ങിയെന്നും രവി പൂജാരിയെ കസ്റ്റഡിയിൽ ലഭിക്കാനുള്ള നടപടികൾ ഉടൻ തുടങ്ങുമെന്നും ജോസി ചെറിയാന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

രണ്ടു രാജ്യങ്ങൾ തമ്മിലുള്ള നടപടികൾ ആയതിനാൽ വൈകിയേക്കും. പൂജാരിയെ കസ്റ്റഡിയിൽ ലഭിക്കാന്‍ മുംബൈ, കർണാടക പൊലീസിന് അപേക്ഷ ഉടൻ നൽകും. കേസ് ഏറ്റെടുക്കുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെയാണെന്നും ഡിവൈഎസ്പി വ്യക്തമാക്കി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളയിലെ എസ്എഫ്ഐ പ്രതിഷേധം, സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തു; കൂടുതൽ പൊലീസിനെ വിന്യസിക്കണമെന്ന് രജിസ്ട്രാ‍ർ
ഇഡിയുടെ കണ്ടെത്തലുകൾ അതീവ ഗൗരവമുള്ളത്, സിപിഎമ്മിന്റെ മുടന്തൻ ന്യായങ്ങളിൽ വസ്തുതയില്ലെന്ന് സണ്ണി ജോസഫ്