ഡിവൈഎഫ്ഐക്ക് പുതിയ സാരഥികള്‍ ; എഎ റഹീം സെക്രട്ടറി, എസ് സതീഷ് പ്രസിഡന്‍റ്

Published : Nov 14, 2018, 05:11 PM ISTUpdated : Nov 14, 2018, 05:33 PM IST
ഡിവൈഎഫ്ഐക്ക് പുതിയ സാരഥികള്‍ ;  എഎ റഹീം സെക്രട്ടറി,  എസ് സതീഷ് പ്രസിഡന്‍റ്

Synopsis

 കോഴിക്കോട് നടന്ന 14ാമത് സംസ്ഥാന സമ്മേളനത്തിലാണ് ഇരുവരെയും തെരഞ്ഞെടുത്തത്. 90 അംഗ സംസ്ഥാന കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. 

കോഴിക്കോട്: ഡിവൈഎഫ്ഐയുടെ  സംസ്ഥാന സെക്രട്ടറിയായി എഎ റഹീമിനെയും പ്രസിഡന്‍റായി എസ് സതീഷിനെയും തെരഞ്ഞെടുത്തു. കോഴിക്കോട് നടന്ന 14ാമത് സംസ്ഥാന സമ്മേളനത്തിലാണ് ഇരുവരെയും തെരഞ്ഞെടുത്തത്. 90 അംഗ സംസ്ഥാന കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. 

പി നിഖില്‍, കെ റഫീഖ്, പി ബി അനൂപ്, ചിന്താ ജെറോം, വി കെ സനോജ് എന്നിവരെ ജോയിന്‍റ് സെക്രട്ടറിമാരായും മനു സി പുളിക്കല്‍, പ്രേംകുമാര്‍, കെയു ജനീഷ് കുമാര്‍, ശ്രീഷ്മ അജയ്ഘോഷ് എന്നിവരെ വൈസ് പ്രസിഡന്‍റുമാരായും തെരഞ്ഞെടുത്തു. 

എസ് സതീഷ് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗവും യുവജനക്ഷേമ ബോര്‍ഡ് അംഗവുമാണ്. ഡിവൈഎഫ്ഐയുടെ എറണാകുളം ജില്ലാ സെക്രട്ടറിയും സംസ്ഥാന ജോയിന്‍റ് സെക്രട്ടറിയുമായിരുന്നു. എഎ റഹീം ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗമാണ്. 2011 ല്‍ വര്‍ക്കല മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു അഭിഭാഷകനായ റഹീം. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ന്യൂനപക്ഷങ്ങൾക്കും വിവിധ മതങ്ങളുടെ ധർമ്മസ്ഥാപനങ്ങൾക്കും കടുത്ത ആശങ്ക, എഫ്‌സിആർഎ ഭേദഗതിയിൽ നിന്ന് പിന്മാറണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
ആലപ്പുഴ ആര് കടക്കും? ജില്ലയില്‍ എല്‍ഡിഎഫ്- യുഡിഎഫ് തീപ്പോര്, ജി സുധാകരൻ പ്രഭാവം നിർണായകം