വടക്കാഞ്ചേരി പീഡനം: അന്വേഷണസംഘത്തില്‍ സമഗ്ര അഴിച്ചുപണി

Web Desk |  
Published : Nov 04, 2016, 05:07 PM ISTUpdated : Oct 05, 2018, 04:06 AM IST
വടക്കാഞ്ചേരി പീഡനം: അന്വേഷണസംഘത്തില്‍ സമഗ്ര അഴിച്ചുപണി

Synopsis

സൗത്ത് സോണ്‍ എഡിജിപി ബി. സന്ധ്യ മേല്‍നോട്ടം വഹിക്കും. ആരോപണ വിധേയനായ ജയന്തനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നാളെ വടക്കാഞ്ചേരി നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍.

പരാതിക്കാരിയായ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചതടക്കമുള്ള ആരോപണുയര്‍ന്ന ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തിയാണ് പുതിയ അന്വേഷണ സംഘത്തിന് രൂപം നല്‍കിയിരിക്കുന്നത്. എഡിജിപി ബി. സന്ധ്യയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണത്തിന് പാലക്കാട് ടൗണ്‍ എഎസ്‌പി ജി. പൂങ്കുഴലി നേതൃത്വം നല്‍കും. തൃശൂര്‍ സിറ്റി, റൂറല്‍ പൊലീസ് മേധാവികളായ ഡോ. ഹിമേന്ദ്രനാഥും ആര്‍ നിശാന്തിനിയും ദൈനംദിന അന്വേഷണത്തെ സഹായിക്കും. സംഘത്തില്‍ രണ്ട് സിഐമാര്‍. ഒല്ലൂര്‍ സിഐ കെ.കെ. സജീവും ആലത്തൂര്‍ സിഐ എലിസബത്തും. തൃശൂരെത്തിയ എഡിജിപി ബി. സന്ധ്യ അന്വേഷണ സംഘവുമായി കൂടിക്കാഴ്ച നടത്തി. യുവതിയുടെ പരാതിയില്‍ ആദ്യം മുതല്‍ അന്വേഷണം നടത്താനാണ് തീരുമാനം. അതേസമയം ആരോപണ വിധേയനായ കൗണ്‍സിലര്‍ ജയന്തന്റൈ രാജിക്കായുള്ള പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. വടക്കാഞ്ചേരി നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഐഎഎസ് പദവിയിൽ വിരമിച്ചു, 67 വയസ് പിന്നിട്ടിട്ടും സർക്കാർ പദവിയിൽ; ഷെയ്‌ക് പരീതിൻ്റെ സേവന കാലാവധി വീണ്ടും നീട്ടി
'ഭരണവിരുദ്ധ വികാരം പ്രാദേശിക ജനവിധിയെ ബാധിച്ചു' എ പത്മകുമാറിനെതിരായ സംഘടനാ നിലപാട് ശരിയെന്ന് സിപിഎം സെക്രട്ടേറിയറ്റ്