
നെയ്യാറ്റിൻകര: രാത്രിയിലിറങ്ങുന്ന നഗ്ന മനുഷ്യനെ പേടിച്ചു കഴിയുകയാണ് നെയ്യാറ്റിൻകരക്കാർ . സ്ത്രീകളെ ഉപദ്രവിക്കുകയും മോഷണം നടത്തുകയും ചെയ്യുന്ന ഈ ആളെ പിടികൂടാന്‍ ഉറക്കമിളച്ചിരിക്കുകയാണ് പൊലീസും നാട്ടുകാരും .
കഴിഞ്ഞ ദിവസം നെടിയാം കോട്ടെ ഒരു വീട്ടിൽ മോഷണത്തിനെത്തിയപ്പോൾ സിസിടിവിയൽ കുടങ്ങിയ ദ്യശ്യങ്ങളാണിത്. ഇത് ഇവിടുത്തെ മാത്രം പ്രശ്നമല്ല. തൊട്ടടുത്ത ഗ്രമാങ്ങളായ വണ്ടിത്തടം, കോട്ടുകോണം എന്നിവിടങ്ങളും നഗ്നമനുഷ്യനെ പേടിച്ച് കഴിയുകയാണ്.
വീടുകളുടെ ജനലുകളും പിൻവാതിലുകളും തുറന്ന് അകത്തു കയറിയാണ് മോഷണം. അതിനിടെ മാതാപിതാക്കളെ പൂട്ടിയിട്ട് ഒരു പെൺകുട്ടിയ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും നാട്ടുകാർ ആരോപിക്കുന്നു. നാട്ടുകാർ പതിയിരുന്ന് പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ രക്ഷപ്പെടുകയായിരുന്നു. പലവട്ടം വട്ടം ചുറ്റിച്ച പ്രതിയെ പിടികൂടാൻ പൊലീസും തയാറെടുപ്പിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam