ദൈവം വിധി നടപ്പാക്കിയെന്ന് സനലിന്‍റെ ഭാര്യ വിജി; ഉപവാസം അവസാനിപ്പിച്ചു

Published : Nov 13, 2018, 10:57 AM ISTUpdated : Nov 13, 2018, 12:10 PM IST
ദൈവം  വിധി നടപ്പാക്കിയെന്ന് സനലിന്‍റെ ഭാര്യ വിജി; ഉപവാസം അവസാനിപ്പിച്ചു

Synopsis

നെയ്യാറ്റിന്‍കര കൊലപാതകത്തില്‍ ഡിവൈഎസ്പി ഹരികുമാറിനെ മരിച്ച  നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട സനലിന്‍റെ ഭാര്യ വിജി.  ദൈവം ദൈവത്തിന്‍റെ വിധി നടപ്പാക്കിയെന്നാണ് വിജി പ്രതികരിച്ചത്.   

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലപാതകത്തില്‍ ഡിവൈഎസ്പി ഹരികുമാറിനെ മരിച്ച  നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട സനലിന്‍റെ ഭാര്യ വിജി.  ദൈവം ദൈവത്തിന്‍റെ വിധി നടപ്പാക്കിയെന്നാണ് വിജി പ്രതികരിച്ചത്.  ഡിവൈഎസ്പിയുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് സനല്‍ മരിച്ച സ്ഥലത്ത് ഉപവാസമിരിക്കുകയായിരുന്നു വിജിയും സനലിന്‍റെ കുടുംബാംഗങ്ങളും. ഹരികുമാറിന്‍റെ മരണ വിവരം അറിഞ്ഞതോടെ വിജി ഉപവാസം അവസാനിപ്പിച്ചു.

കൊലപാതകം നടന്ന് എട്ട് ദിവസം പിന്നിടുമ്പോഴും പ്രതിയെ പിടികൂടാനാകാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഡിവൈഎസ്പി ഹരികുമാറിനെ ഇന്ന് രാവിലെയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം കല്ലമ്പലത്തെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയെന്നാണ് സംശയം.  

ഇയാള്‍ കര്‍ണാടകത്തില്‍ ആയിരുന്നുവെന്നാണ് പൊലീസിനുണ്ടായിരുന്ന സൂചന. നേരത്തെ അന്വേഷണ സംഘത്തിന് മുന്നില്‍ ഇയാള്‍ കീഴടങ്ങിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു. വീട്ടില്‍ പരിശോധനയ്ക്കായി പൊലീസെത്തിയപ്പോള്‍ വീട് അടഞ്ഞു കിടക്കുകയായിരുന്നു. ഇവിടെ വളര്‍ത്തു നായ്ക്കളെ അഴിച്ചിട്ട നിലയിലായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

"

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: കേസ് രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡി അപേക്ഷയിൽ ഇന്ന് വിധി, എൻ വാസു, മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷയിലും ഹൈക്കോടതി ഉത്തരവ് ഇന്ന്
കെഎസ്ആർടിസി ബസ് കത്തിനശിച്ചു; ബസിലുണ്ടായിരുന്നത് 44 യാത്രക്കാർ, എല്ലാവരും സുരക്ഷിതർ