
ശ്രീനഗർ: ജമ്മുകശ്‍മീരിലെ വിഘടന വാദി നേതാവ് യാസിൻ മാലിക്കിന്‍റെ വീട്ടിൽ എൻഐഎ റെയ്‍ഡ് നടത്തി. വിഘടനവാദി നേതാവ് യാസിൻ മാലിക്കിനെ ജമ്മു കശ്മീർ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. വെള്ളിയാഴ്ച അർദ്ധ രാത്രിയാണ് ജമ്മു കശ്മീർ ലിബറേഷൻ ഫ്രന്‍റ് നേതാവ് യാസിൻ മാലിക്ക് കസ്റ്റഡിയിലായത്.
മൈസുമയിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട മാലിക്കിനെ കോത്തിബാഗ് പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലെ വിഘടനവാദികൾക്കുള്ള സുരക്ഷ ഇന്ത്യ നേരെത്തെ എടുത്ത് കളഞ്ഞിരുന്നു. പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്ഥാനിലെ ജയ്ഷെ മുഹമ്മദിന്‍റെ മൂന്ന് കേന്ദ്രങ്ങൾ ഇന്ത്യൻ വ്യോമസേന ഇന്ന് തകർത്തു.
ജമ്മു കശ്മീരിൽ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന്‍റെ അറസ്റ്റിന് പിന്നാലെ നിരവധി ജമാഅത്തെ നേതാക്കളും കസ്റ്റഡിയിലായിരുന്നു. പൊലീസുൾപ്പടെയുള്ള സുരക്ഷാ സേനയാണ് വിഘടനവാദി നേതാക്കളെ കസ്റ്റഡിയിലെടുത്തത്. പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലെ വിഘടനവാദികൾക്കുള്ള സുരക്ഷ ഇന്ത്യ നേരെത്തെ പിൻവലിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam