നിലയ്ക്കലില്‍ വീണ്ടും നിരോധനാജ്ഞാ ലംഘനം; ബിജെപി നേതാക്കള്‍ അറസ്റ്റില്‍

Published : Oct 21, 2018, 12:55 PM ISTUpdated : Oct 21, 2018, 01:15 PM IST
നിലയ്ക്കലില്‍ വീണ്ടും നിരോധനാജ്ഞാ ലംഘനം; ബിജെപി നേതാക്കള്‍ അറസ്റ്റില്‍

Synopsis

തുടര്‍ച്ചയായ മൂന്നാം ദിവസവും നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചു. പ്രതിഷേധിക്കാനെത്തിയ ബിജെപി നേതാക്കളടങ്ങിയ സംഘത്തെ നിലയ്ക്കലിൽ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. 

നിലയ്ക്കല്‍: തുടര്‍ച്ചയായ മൂന്നാം ദിവസവും നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചു. പ്രതിഷേധിക്കാനെത്തിയ ബിജെപി നേതാക്കളടങ്ങിയ സംഘത്തെ നിലയ്ക്കലിൽ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പിഎം വേലായുധന്‍റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് പ്രതിഷേധിച്ചത്.

ഇന്നലെയും പൊലീസിന്‍റെ കണ്ണുവെട്ടിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എൻ രാധാകൃഷ്ണന്‍റെയും ജെ ആർ പത്മകുമാറിന്‍റെയും നേതൃത്വത്തിൽ പ്രവർത്തകർ നിലയ്ക്കലിലെത്തി പ്രതിഷേധിച്ചിരുന്നു. ഇരുമുടി കെട്ടുകളുമായി അയ്യപ്പവേഷം ധരിച്ച് കാറിലെത്തിയ നേതാക്കളെ പൊലീസ് പരിശോധിച്ചെങ്കിലും തിരിച്ചറിയാനായില്ല. നിലയ്ക്കലിലെത്തിയയുടൻ മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കുമെതിരെ പ്രസംഗിച്ച് നിരോധനാജ്ഞ ലംഘിക്കുന്നതായി പ്രഖ്യാപിച്ചു. അധികം വൈകാതെ സമരക്കാരെ അറസ്റ്റ് ചെയ്ത് നിലക്കൽ സ്റ്റേഷനിലെത്തിച്ച് ജാമ്യത്തിൽ വിടുകയ‌‌ായിരുന്നു. ഇതേ തുടർന്ന് നിലയ്ക്കലിലെ പൊലീസ് വിന്യാസം കൂടുതൽ ശക്തമാക്കിയിരുന്നു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങളടക്കം പോയി', പിന്നിൽ വൻ അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘമെന്ന് ചെന്നിത്തല; മുഖ്യമന്ത്രിക്കും വിമർശനം
അനിശ്ചിതത്വം അവസാനിച്ചു, ഡോ. നിജി ജസ്റ്റിൻ തൃശൂർ മേയറാകും; ഡെപ്യൂട്ടി മേയറാവുക എ പ്രസാദ്