നിമിഷയ്ക്ക് നാടിന്‍റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Published : Jul 31, 2018, 03:13 PM IST
നിമിഷയ്ക്ക് നാടിന്‍റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Synopsis

 പെരുന്പാവൂർ മലയിടം തുരുത്ത് സെന്‍റ് മേരിസ് യാക്കോബായ സുറിയാനി പളളിയിലായിരുന്നു ചടങ്ങുകൾ. ഇതിനിടെ റിമാന്‍റിലായ പ്രതി ബിജു മുളളയെ ഉടൻ കസ്റ്റഡിയിൽ വാങ്ങും, ഇതിനായി കോടതിയെ സമീപിച്ചിട്ടുണ്ട്.  

കൊച്ചി: പെരുന്പാവൂരിൽ ഇതരസംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയ വിദ്യാർഥിനി നിമിഷയുടെ സംസ്കാരം നടത്തി. റിമാന്‍റിലായ പ്രതി ബിജു മുളളയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്താനാണ് തീരുമാനം.  നാട്ടുകാരും ബന്ധുക്കളും സഹപാഠികളും അടങ്ങുന്ന വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് നിമിഷയുടെ സംസ്കാര ചടങ്ങുകൾ നടന്നത്. പെരുന്പാവൂർ മലയിടം തുരുത്ത് സെന്‍റ് മേരിസ് യാക്കോബായ സുറിയാനി പളളിയിലായിരുന്നു ചടങ്ങുകൾ. ഇതിനിടെ റിമാന്‍റിലായ പ്രതി ബിജു മുളളയെ ഉടൻ കസ്റ്റഡിയിൽ വാങ്ങും, ഇതിനായി കോടതിയെ സമീപിച്ചിട്ടുണ്ട്.

വീട്ടിലെ ചടങ്ങുകൾ പൂർ‍ത്തിയായശേഷം ഇവിടെയെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് തീരുമാനം. ഇയാൾ ജോലി ചെയ്തിരുന്ന പെരുന്പാവൂരിലെ പ്ലൈവു‍ഡ് സ്ഥാപനത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. തങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാരനല്ല ഇയാളെന്നൊണ് സ്ഥാപന അധികൃതർ പൊലീസിനോട് പറഞ്ഞിരുന്നതെങ്കിലും ഇയാൾ ഇവിടെ ജോലി ചെയ്തിരുന്നതിന്‍റെ തെളിവുകൾ കിട്ടിയിട്ടുണ്ട്.  പ്രതിയുടെ പശ്ചാലത്തലമോ യഥാർഥ വിലാസമോ പോലും കൃത്യമായി സ്ഥാപനത്തിന്‍റെ കൈവശം ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായി. ഇപ്പോഴത്തെ നിലയിൽ ഒരു മാസത്തിനകം തന്നെ കുറ്റപത്രം സമർപ്പിക്കാനാകുമെന്നാണ് അന്വേഷണസംഘം അറിയിച്ചിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ
കൊച്ചി മേയര്‍ ആര്? തീരുമാനം നീളുന്നു, കോർ കമ്മിറ്റിയിൽ സമവായം ഉണ്ടായില്ലെങ്കിൽ തീരുമാനം കെപിസിസിക്ക്