ക്യാന്‍സര്‍ രോഗിയായ കുട്ടിക്ക് എച്ച്‌ഐവി; ആര്‍സിസിയില്‍ നിന്നും രക്തം നല്‍കിയത് 46 തവണ

Published : Sep 16, 2017, 10:27 AM ISTUpdated : Oct 05, 2018, 03:33 AM IST
ക്യാന്‍സര്‍ രോഗിയായ കുട്ടിക്ക് എച്ച്‌ഐവി;  ആര്‍സിസിയില്‍ നിന്നും രക്തം നല്‍കിയത് 46 തവണ

Synopsis

തിരുവനന്തപുരം: ക്യാന്‍സര്‍ രോഗിയായ കുട്ടിക്ക് എച്ച്‌ഐവി ബാധിച്ച സംഭവത്തില്‍ കുട്ടിക്ക് ആര്‍സിസിയില്‍ നിന്ന്  46 പ്രാവശ്യം രക്തം നല്‍കിയെന്ന് കണ്ടെത്തി.  രക്തദാതാക്കളുടെ വിശദാംശങ്ങള്‍ പോലീസ് പരിശോധിക്കുകയാണ്. ദാതാക്കളുടെയും രക്തസാമ്പികളുകള്‍ പരിശോധിക്കും. 

ആര്‍സിസിയില്‍ ചികിത്സിച്ച ഒമ്പതുകാരിക്ക് എച്ച്ഐവി ബാധിച്ച സംഭവത്തിന്‍ റീജിണല്‍ കാന്‍സര്‍ സെന്ററില്‍ പൊലിസ് പരിശോധന നടത്തിയിരുന്നു. മെഡിക്കല്‍ കോളേജ് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആശുപത്രിയില്‍ പരിശോധന നടത്തിയത്. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന്കുട്ടിയുടെ പരിശോധന രേഖകളുംരക്തം നല്‍കിയവരുടെലിസ്റ്റും പൊലിസ് പരിശോധിച്ചു.

ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ ഉത്തരവിനെ തുടര്‍ന്ന് ആര്‍.സി.സി.ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. രക്താര്‍ബുദ ചികിത്സക്കായാണ് കുട്ടിയെ തിരുവനന്തപുരം ആര്‍സിസിയില്‍ പ്രവേശിപ്പിച്ചത്. ചികില്‍സയ്ക്കിടയില്‍ പല തവണ ആര്‍എസിയിയില്‍ നിന്നും രക്തം സ്വീകരിച്ച കുട്ടിക്ക് ആഗസ്ത് 25ന് നടന്ന രക്തപരിശോധനയിലാണ് എച്ച്.ഐവി ബാധയുണ്ടെന്ന് കണ്ടെത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒരു വർഷത്തിനിടയിലെ മൂന്നാമത്തെ സംഭവം, റഷ്യയ്ക്ക് നഷ്ടമായത് സായുധ സേനാ ജനറലിനെ, കാർ പൊട്ടിത്തെറിച്ചത് പാർക്കിംഗിൽ വച്ച്
ജീവനക്കാർക്ക് മർദ്ദനം, ഒപിയുടെ വാതിൽ തല്ലിപ്പൊളിച്ച് രോഗിക്കൊപ്പമെത്തിയ യുവാവ്, കൊലക്കേസ് പ്രതി അറസ്റ്റിൽ