Latest Videos

അത് നിർമ്മലാ സീതാരാമന്റെ മകളല്ല, പതിവുപോലെ സോഷ്യൽ മീഡിയ നിർമ്മിച്ച വ്യാജവാർത്ത

By Web TeamFirst Published Jan 2, 2019, 6:08 PM IST
Highlights

'ഇതാ ആദ്യമായി ഒരു കേന്ദ്രമന്ത്രിയുടെ മകൾ പ്രതിരോധ വകുപ്പിൽ ജോലി നേടിയിരിക്കുന്നു, ഇതാണ് രാജ്യസേവനം' എന്ന അടിക്കുറിപ്പോടെയാണ് നിർമ്മലാ സീതാരാമന്റെയും പ്രതിരോധ വകുപ്പ് ഉദ്യോ​ഗസ്ഥയുടെയും ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ സോഷ്യൽ മീഡിയ പടച്ചുവിടുന്ന അനേകം വ്യാജവാർത്തകളിൽ ഒന്ന് മാത്രമാണിതെന്ന് ഔദ്യോ​ഗിക റിപ്പോർട്ട്.

ദില്ലി: നല്ല വാർത്തകളേക്കാളുപരി വ്യാജവാർത്തകളായിരിക്കും ഒരു പക്ഷേ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വേ​ഗത്തിൽ പ്രചരിക്കുക. അത്തരത്തിലുള്ള പ്രചാരണമാണ് കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമന്റെ ഫോട്ടോയ്ക്കും ലഭിച്ചിരിക്കുന്നത്. ഇതാ ആദ്യമായി ഒരു കേന്ദ്രമന്ത്രിയുടെ മകൾ പ്രതിരോധ വകുപ്പിൽ ജോലി നേടിയിരിക്കുന്നു, ഇതാണ് രാജ്യസേവനം എന്ന അടിക്കുറിപ്പോടെയാണ് നിർമ്മലാ സീതാരാമന്റെയും പ്രതിരോധ വകുപ്പ് ഉദ്യോ​ഗസ്ഥയുടെയും ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ സോഷ്യൽ മീഡിയ പടച്ചുവിടുന്ന അനേകം വ്യാജവാർത്തകളിൽ ഒന്ന് മാത്രമാണിതെന്ന് ഔദ്യോ​ഗിക റിപ്പോർട്ട്.

നികിത വീരയ്യ എന്ന സൈനിക ഉദ്യോ​ഗസ്ഥയുടെ ചിത്രമാണ് നിർമ്മല സീതാരാമന്റെ മകൾ എന്ന പേരിൽ പ്രചരിക്കുന്നതെന്ന് സൈനിക വൃത്തങ്ങൾ വെളിപ്പെടുത്തുന്നു. ഔദ്യോ​ഗിക സന്ദർശന വേളയിൽ മന്ത്രിയുടെ സഹായിയായി നിയോ​ഗിച്ച യുവസൈനികയാണ് നികിത വീരയ്യ എന്നാണ് വിശദീകരണം. ഔദ്യോ​ഗിക രേഖകൾ പ്രകാരം വാ​ങ്മയി എന്നാണ് നിർമ്മലാ സീതാരാമന്റെ മകളുടെ പേര്. മകൾക്കൊപ്പമുള്ള യഥാർത്ഥ ചിത്രങ്ങളും വീഡിയോകളും പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. ബിജെപി അനുകൂല ഫേസ്ബുക്ക് പേജുകളിലൂടെയാണ് ഈ വ്യാജവാർത്ത പ്രചരിച്ചത്. 

click me!