
ദില്ലി: നോട്ട് നിരോധനത്തില്‍ നരേന്ദ്രമോദിയെ പിന്തുണച്ചിരുന്ന ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിലപാട് മാറ്റി. നോട്ട് നിരോധനത്തെ കുറിച്ച് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിഗദ്ധനുമായ മന്‍മോഹന്‍ സിംഗ് പറഞ്ഞത് ശരിയാണെന്ന് നിതീഷ് പറഞ്ഞു.നോട്ട് നിരോധനം കൊണ്ട് ആര്‍ക്ക് നേട്ടമുണ്ടായതെന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് പറയണമെന്നും നിതീഷ് പറഞ്ഞു.
നേരത്തെ മോഡി നിരോധനം നടപ്പിലാക്കിയപ്പോള്‍ ബീഹാര്‍ മുഖ്യമന്ത്രിയായ നീതീഷും ഒറീസ മുഖ്യമന്ത്രി ബിജു പട്‌നായികും പിന്തുണച്ചിരുന്നു. ഇത് മോഡി പ്രചരണത്തിനുപയോഗിച്ചിരുന്നു.
ലോകത്തെവിടെയും പണരഹിത സമ്പദ് വ്യവസ്ഥ എന്ന ആശയം നടപ്പിലായിട്ടില്ല. കറന്‍സി ഉപയോഗം കുറക്കുകയെന്ന ആശയം എവിടെയും നടപ്പിലായിട്ടില്ല. ഇക്കാര്യം ഇന്ത്യ പോലൊരു രാജ്യത്ത് എങ്ങനെ നടപ്പിലാവുമെന്നും നിതീഷ് പറഞ്ഞു.
വിഷയത്തെ വഴി തിരിച്ചു വിടാന്‍ കേന്ദ്രം ശ്രമിക്കരുത്. അഞ്ചു വര്‍ഷം കൊണ്ട് കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. അതെങ്ങനെ സാധിക്കുമെന്നും നിതീഷ് ചോദിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam