
കൊല്ലം: കേരളത്തിലെ പ്രളയക്കെടുതി അതീവ ഗുരുതരമായ സ്ഥിതിയിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ രക്ഷാദൗത്യം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി.
കേരളത്തിലെ സ്ഥിതി അതീവഗുരുതരമാണ്. അത്യാഹിതങ്ങളില്‍ അകപ്പെടുന്നവരുടെ എണ്ണം കൂടുന്നു. കൃത്യസമയത്ത് ആളുകളെ ഒഴിപ്പിക്കുന്ന കാര്യത്തില്‍ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ല. കേന്ദ്രസര്‍ക്കാറും സൈന്യവും രക്ഷാദൗത്യം ഏറ്റെടുക്കണമെന്ന് പ്രദേശത്തെ ജനപ്രതിനിധികള്‍ പോലും ആവശ്യപ്പെടുന്നു. ആയിരക്കണക്കിന് പേരുടെ ജീവന്‍ പ്രതിന്ധിയിലാണ്. സാഹചര്യം ആവശ്യപ്പെടുന്നതിന് അനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള സംവിധാനമോ പരിചയമോ സംസ്ഥാന സര്‍ക്കാറിനില്ല. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രക്ഷാദൗത്യം ഏറ്റെടുക്കണമെന്നാണ് അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കേരളത്തിലെ രക്ഷാപ്രവര്‍ത്തനം പൂര്‍ണ്ണമായി സൈന്യത്തെ ഏല്‍പ്പിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് അദ്ദേഹം നിവേദനം നല്‍കുകയും ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam