എസ്എഫ്ഐ കാസര്‍കോട് ജില്ല സെക്രട്ടറിക്കെതിരെ പരാതി നല്‍കിയ പ്രവര്‍ത്തകയെ അനുനയിപ്പിക്കാന്‍ നീക്കം, കെ.അനുരാഗിനെതിരെ സംഘടന നടപടിയില്ല

Published : Jun 17, 2026, 11:22 AM ISTUpdated : Jun 17, 2026, 11:24 AM IST
SFI Kasargod

Synopsis

ഫോണിൽ അശ്ലീല ദൃശ്യങ്ങളും സന്ദേശങ്ങളും അയച്ചു എന്നായിരുന്നു എസ്എഫ്ഐ ഏരിയാ കമ്മിറ്റി അംഗമായ പെൺകുട്ടിയുടെ പരാതി 

കാസര്‍കോട്: എസ്എഫ്ഐ കാസർകോട് ജില്ലാ സെക്രട്ടറി കെ അനുരാഗിനെതിെരായ പരാതിയില്‍  തത്ക്കാലം   സംഘടന നടപടിയില്ല.തിടുക്കപ്പെട്ട് നടപടി വേണ്ടെന്നാണ്  എസ്എഫ്ഐ ഫ്രാക്ഷൻ യോഗത്തിൽ തീരുമാനം പരാതിക്കാരിയെ അനുനയിപ്പിക്കാനാണ്  പാർട്ടി നേതൃത്വത്തിന്‍റെ  ശ്രമം ഫോണിൽ അശ്ലീല ദൃശ്യങ്ങളും സന്ദേശങ്ങളും അയച്ചു എന്നായിരുന്നു എസ്എഫ്ഐ ഏരിയാ കമ്മിറ്റി അംഗമായ പെൺകുട്ടിയുടെ പരാതി സിപിഎംകാസർകോട് ജില്ലാ സെക്രട്ടറിക്കാണ് പെൺകുട്ടി പരാതി നൽകിയത് വിഷയത്തിൽ  സിപിഎം ജില്ലാ നേതൃത്വം പ്രതികരിച്ചിട്ടില്ല

വാട്സ്ആപ്പ് വഴി അശ്ലീല ദൃശ്യങ്ങളും സന്ദേശവും അയച്ചെന്നാണ് പെണ്‍കുട്ടിയുടെ പരാതി. നിരവധി തവണ അശ്ലീല ദൃശ്യങ്ങൾ അടക്കം അയച്ചു എസ്എഫ്ഐ തൃക്കരിപ്പൂർ ഏരിയാ കമ്മിറ്റി അംഗമായ പെൺകുട്ടിയാണ് പരാതി നൽകിയത്. രണ്ട് മാസം മുമ്പ് തൃക്കരിപ്പൂരിൽ ഏരിയാ കമ്മിറ്റിക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. തുടർന്നാണ് സിപിഎം ജില്ലാ സെക്രട്ടറി രാജഗോപാലിന് നേരിട്ട് പരാതി നൽകിയത്. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രബല ജാതിക്കാരുടെ പറമ്പിൽ കുതിരയുമായി കയറി; കൊടൈക്കനാലിൽ ദളിത് യുവാവിനെ മർദിച്ചുകൊന്നു
സ്പെഷ്യൽ ക്ലാസുകളും മതപഠന ക്ലാസുകളും അടക്കം പാടില്ല; പത്തനംതിട്ടയടക്കം എട്ട് ജില്ലകളിൽ ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍മാര്‍