ഡിവൈഎഫ്ഐ നേതാവിനെതിരായ പീഡനാരോപണം: രണ്ട് മാസമായിട്ടും നടപടിയില്ലെന്ന് പെണ്‍കുട്ടി

Published : Oct 31, 2018, 02:03 PM ISTUpdated : Oct 31, 2018, 02:14 PM IST
ഡിവൈഎഫ്ഐ നേതാവിനെതിരായ പീഡനാരോപണം: രണ്ട് മാസമായിട്ടും നടപടിയില്ലെന്ന് പെണ്‍കുട്ടി

Synopsis

ഇരിങ്ങാലക്കുടയില്‍ ഡിവൈഎഫ്ഐ നേതാവ് ജീവൻലാലിനെതിരായ ലൈംഗികപീഡനപരാതിയില്‍ രണ്ടുമാസമായിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് പരാതിക്കാരി.

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ ഡിവൈഎഫ്ഐ നേതാവ് ജീവലാലിനെതിരായ ലൈംഗികപീഡനപരാതിയില്‍ രണ്ടുമാസമായിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് പെണ്‍കുട്ടി. ഹൈക്കോടതി മുൻകൂര്‍ ജാമ്യം തള്ളിയിട്ടും സിപിഎമ്മിൻറെ ഇടപെടല്‍ മൂലമാണ് അറസ്റ്റ് വൈകുന്നതെന്നും പെണ്‍കുട്ടി ആരോപിച്ചു. ഇനി മുഖ്യമന്ത്രിയെ കണ്ട് നേരിട്ട് പരാതി നല്‍കാനാണ് തീരുമാനം.

തിരുവനനന്തപുരത്ത് എംഎല്‍എ ഹോസ്റ്റലില്‍ വെച്ച് ജീവൻലാല്‍ പീഡിപ്പിച്ചെന്ന പരാതി സെപ്തംബര്‍ നാലിനാണ് ഇരിങ്ങാലക്കുട ഡിവൈഎസ്പിക്ക് നല്‍കിയത്.തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി എടുത്തു. സംഭവം നടന്നത് തിരുവന്തപുരത്തായതിനാല്‍ മ്യൂസിയം പൊലീസാണ് തുടരന്വേഷണം നടത്തുന്നത്. കേസിന്‍റെ ആവശ്യത്തിന് നാലു തവണ തിരുവനന്തപുരത്തേക്ക് പോയി.കാട്ടാക്കട മജിസ്ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴിയും നല്‍കി.

പ്രതിയുടെ ബന്ധുക്കള്‍ വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തി. നിന്ന് സഹായം ഉണ്ടായില്ലെനന് മാത്രമല്ല പലരും സ്വഭാവഹത്യ നടത്തുകയാണ്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജിന് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. ഡിവൈഎഫ്ഐയില്‍ പ്രവര്‍ത്തിക്കാനുളള മാനസികാവസ്ഥ ഇനിയില്ലെന്നും പെണ്‍കുട്ടി വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യാത്രക്കാർക്ക് ആശ്വാസം! ക്രിസ്മസിന് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ, സർവ്വീസ് ബെംഗളൂരു–കൊല്ലം റൂട്ടിൽ
അഴിമതിക്കേസ്; ജയിൽ ഡിഐജി വിനോദ് കുമാറിന് സസ്പെൻഷൻ