
വയനാട്: വര്‍ഗീയ നിലപാടുള്ള ബി.ഡി.ജെ.എസുമായി സി.പി.എം കൂട്ടുകൂടില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണണൻ . പാര്‍ട്ടി വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . മുന്‍ ജില്ലാ സെക്രട്ടറിയും എം.എൽ.എയുമായ സി.കെ ശശീന്ദ്രനെതിരെ ഏരിയാ സമ്മേളനങ്ങളിൽ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് ജില്ലാ സമ്മേളനം ചേരുന്നത്
എന്‍.ഡി.എ വിടുമെന്ന ഭീഷണി ബി.ഡി.ജെ.എസ് നിരന്തം ഉന്നയിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ എസ്.എന്‍.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രശംസിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇടതു മുന്നണിയിൽ ബി.ഡി.ജെ.എസിന് ഇടമില്ലെന്നാണ് സി.പി.എം വ്യക്തമാക്കുന്നത്.
സംഘടനാ, പ്രവര്‍ത്തന റിപ്പോര്‍ട്ടുകളിൽ മേൽ രണ്ടു ദിവസം ചര്‍ച്ച നടത്തും. ജില്ലയിലെ പാര്‍ട്ടി വ്യക്തി കേന്ദ്രീകൃതമാകുന്നുവെന്ന സംസ്ഥാന ഘടകം വിമര്‍ശിച്ചിരുന്നു. മാനന്തവാടി,പനമരം ഏരിയാ കമ്മിറ്റികളിൽ മുന്‍ ജില്ലാ സെക്രട്ടറി സി.കെ ശശീന്ദ്രനെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ജില്ലാ സമ്മേളനത്തിലും ശശീന്ദ്രനെതിരെ വിമര്‍ശനത്തിന് സാധ്യതയുണ്ട്. 204 പേരാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam