
തിരുവനന്തപുരം: ഓഖി ദുരന്തം ഒരാണ്ട് പിന്നിടുമ്പോഴും ,സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഘടനയില്‍ മാറ്റം വരുത്തണമെന്ന നിര്‍ദ്ദേശം ഇതുവരെ നടപ്പായില്ല. ദുരന്തം നേരിടാനുള്ള തയ്യാറെടുപ്പുകള്‍ക്ക് സര്‍ക്കാര്‍ പ്രാധാന്യം നല്‍കണമെന്ന ആവശ്യം ശക്തമാവുകയാണ്. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഉള്‍പ്പെട്ട ദുരന്ത നിവാരണ അതോറിറ്റിയാണ് സംസ്ഥാനത്ത് നിലവിലുള്ളത്.
ഓഖി ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യമുള്ളവരെ ഉള്‍പ്പെടുത്തി ദുരന്തനിവാരണഅതോറിറ്റി പുനഃസംഘടിപ്പിക്കണമെന്ന് വിദഗ്ധസമിതി ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഈ ഫയല്‍ ഇപ്പോഴും സെകട്ട്രറിയേറ്റില്‍ പൊടിപിടിച്ചു കിടക്കുകയാണ്. പല സംസ്ഥാനങ്ങളിലും ദുരന്ത നിവാരണത്തിന് പ്രത്യേക വകുപ്പ് പോലും നിലവിലുള്ള സാഹചര്യത്തിലാണിത്.
ഓഖി ഏറെ നാശം വിതച്ച ജില്ലകളിലൊന്നാണ് തിരുവനന്തപുരം. എന്നാല്‍ 2014-ലെ ദുരന്ത നിവാരണ പ്ലാനാണ് ഇവിടെ ഇപ്പോഴും നിലവിലുള്ളത്. ചുഴലിക്കാറ്റ് വീണ്ടും വിശിയടിച്ചാല്‍ എങ്ങിനെ നേരിടണം എന്നത് സംബന്ധിച്ച് ആഘാത സാധ്യത പഠനം നടന്നിട്ടില്ല. മുന്നറിയിപ്പ് സംവിധാനത്തിന്‍റെ ചുമതല ആര്‍ക്കെന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല.
ദുരന്തം വന്നു കഴിഞ്ഞാല്‍ എന്തുചെയ്യണം എന്നതിനാണ് ഇപ്പോഴും പ്രാമുഖ്യം നല്‍കുന്നത്. തയ്യാറെടുപ്പുകളുടെ കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പമാണ്. ദുരന്തത്തിന് ശേഷം സഹായത്തിനായി കൈ നീട്ടുന്ന സ്ഥിതിയാണുളളത്. സമഗ്ര ദുരന്ത ഇന്‍ഷുറന്‍സ് പദ്ധതി എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam