പ്രധാനമന്ത്രി പ്രഖ്യാപിച്ച 500 കോടി കഴിഞ്ഞ മാസത്തെ മഴക്കെടുതിക്കുള്ള നഷ്ടപരിഹാരം

Published : Aug 24, 2018, 10:25 AM ISTUpdated : Sep 10, 2018, 03:45 AM IST
പ്രധാനമന്ത്രി പ്രഖ്യാപിച്ച 500 കോടി കഴിഞ്ഞ മാസത്തെ മഴക്കെടുതിക്കുള്ള നഷ്ടപരിഹാരം

Synopsis

ജൂലൈ,ഓഗസ്റ്റ് മാസങ്ങളിലായാണ് സംസ്ഥാനത്ത്  പെരുമഴയും പ്രളയവുമുണ്ടായത്. ആദ്യം കേന്ദ്രഅഭ്യന്തരസഹമന്ത്രി കിരൺ റിജിജു എത്തി. അദ്ദേഹം കേരളത്തിന് നൂറ് കോടി സാന്പത്തികസഹായം പ്രഖ്യാപിച്ചു. പിന്നീട് കേന്ദ്ര സംഘത്തെ അയച്ചു സ്ഥിതി പഠിച്ചു. മഴക്കെടുതി രൂക്ഷമായപ്പോൾ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് വന്നു. 

ദില്ലി: സംസ്ഥാനത്തുണ്ടായ പ്രളയത്തിനിടെ കേരളത്തില്‍ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച അഞ്ഞൂറ് കോടി സാന്പത്തികസഹായം അതിന് മുന്‍പുണ്ടായ മഴക്കെടുതിയുടെ നഷ്ടപരിഹാരമെന്ന് സൂചന. ജൂലൈ 31 വരെ സംസ്ഥാനത്തുണ്ടായ മഴക്കെടുതിയിലുണ്ടായ നാശനഷ്ടങ്ങള്‍ പഠിക്കാനെത്തിയ കേന്ദ്രസംഘം അറുന്നൂറ് കോടി രൂപയുടെ സാന്പത്തികസഹായം കേരളത്തിന് നല്‍കാനാണ് ശുപാര്‍ശ ചെയ്തത്. ഇതാണ് പ്രധാനമന്ത്രിയും അഭ്യന്തരമന്ത്രിയും കൂടി പ്രഖ്യാപിച്ചതെന്നാണ് സൂചന. 

ജൂലൈ,ഓഗസ്റ്റ് മാസങ്ങളിലായാണ് സംസ്ഥാനത്ത് ആദ്യം  പെരുമഴയും പിന്നീട് ശക്തമായ  പ്രളയവുമുണ്ടായത്. മഴക്കെടുതി രൂക്ഷമായപ്പോള്‍ ആദ്യം കേന്ദ്രഅഭ്യന്തരസഹമന്ത്രി കിരൺ റിജിജു എത്തി. അദ്ദേഹം കേരളത്തിന് നൂറ് കോടി സാന്പത്തികസഹായം പ്രഖ്യാപിച്ചു. പിന്നീട് കേന്ദ്ര സംഘത്തെ അയച്ചു സ്ഥിതി പഠിച്ചു. മഴക്കെടുതി രൂക്ഷമായപ്പോൾ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് വന്നു. 

8316 കോടിയുടെ നഷ്ടമുണ്ടായെന്ന് കേരളം അദ്ദേഹത്തെ അറിയിച്ചു. ദുരിതാശ്വാസക്യാംപുകളും ദുരന്തമേഖലകളും സന്ദര്‍ശിച്ച അഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പ്രാരംഭസഹായമായി നൂറ് കോടി  രൂപ സംസ്ഥാനത്തിനായി പ്രഖ്യാപിച്ചു. എന്നാൽ കിരൺ റിജിജുവും രാജ്നാഥും പ്രഖ്യാപിച്ചത് ഒന്നാണെന്ന് വിശദീകരിച്ച് 200 കോടിക്ക് പകരം സഹായം 100 കോടിയാക്കി. പ്രധാനമന്ത്രി വന്ന ശേഷം പ്രഖ്യാപിച്ച 500ഉം ചേർന്ന് ഈ സഹായം അറുന്നുറ് കോടിയായി ഉയർന്നു. 

ജൂലൈ 31 വരെയുള്ള സാഹചര്യമാണ് ഈ മാസം എഴിന് സംസ്ഥാനത്ത് എത്തിയ കേന്ദ്രസംഘം പഠിച്ചത്. സർക്കാരിന് ഇവർ നല്കിയ റിപ്പോർട്ടിൽ 600 കോടിയോളം രൂപയുടെ ധനസഹായം ശുപാർശ ചെയ്തു എന്നാണ് വിവരം. പ്രധാനമന്ത്രി കേരളത്തിലെത്തിയ പതിനേഴിന് മുന്‍പ് തന്നെ സംഘം ഏകദേശ കണക്ക് തയ്യാറാക്കിയിരുന്നു. ഇതു കൂടി മനസിലാക്കിയാണ് 500 കോടി ഇടക്കാലാശ്വാസമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചതെന്ന് വ്യക്തം.

 

നേരത്തെ ഓഖി ആഞ്ഞടിച്ചപ്പോഴും കേരളത്തിൽ പ്രധാനമന്ത്രി എത്തിയിരുന്നു.  1843 കോടിയുടെ സാന്പത്തികസഹായമാണ് അന്ന് സംസ്ഥാനം ചോദിച്ചത് എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത് 169 കോടി മാത്രമാണ്. ഗ്രാമ, നഗരവികസനം, ഭവനിർമ്മാണം തുടങ്ങിയവയ്ക്കുള്ള കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പത്ത് ശതമാനം പുനർനിർമ്മാണത്തിന് ഉപയോഗിക്കാനാവും. ഇതെത്രയെന്ന കണക്കെടുപ്പ് തുടങ്ങിയിട്ടേയുള്ളു.

ഉത്തരാഖഢ് പ്രളയത്തിനു ശേഷം കേന്ദ്രം 90 ശതമാനം തിരിച്ചടച്ച ലോകബാങ്ക് വായ്പ കൂടി ഉൾപ്പെടുത്തിയായിരുന്നു പാക്കേജ് പ്രഖ്യാപിച്ചത്. കേരളത്തിനുള്ള സാന്പത്തികസഹായം ഇതിലെങ്ങനെയാവും എന്ന കാര്യത്തില്‍ വ്യക്തതതയില്ല.  പ്രധാനമന്ത്രിയുടെ സന്ദർശനം നടന്ന് ഒരാഴ്ച പിന്നിടുന്പോഴും അടുത്ത ഘട്ടത്തെക്കുറിച്ച് കേന്ദ്രത്തിൽ ആശയക്കുഴപ്പം ദൃശ്യമാണ്.


1. ഓഖിക്ക് കേരളം ആവശ്യപ്പെട്ടത്: 1843 കോടി
    കിട്ടിയത്  169 കോടി

2. കേരളം പറഞ്ഞത്: 8316 കോടി നഷ്ടം
കിരൺ റിജിജു പ്രഖ്യാപിച്ചത്: 100 കോടി
രാജ്നാഥ് പ്രഖ്യാപിച്ചത് : 100 കോടി
പ്രധാനമന്ത്രി പ്രഖ്യാപിച്ചത് : 500 കോടി
ആകെ നല്കിയത്: 600 കോടി
കേന്ദ്ര സംഘത്തിൻറെ ശുപാർശ: 600 കോടി

5. പുനരുദ്ധാരണ പാക്കേജിൽ വരാവുന്നത്:
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിഹിതം
വിദേശ വായ്പ
അധിക കേന്ദ്ര വിഹിതം

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മസാല ബോണ്ട് ഇടപാട്; ഇഡി നോട്ടീസിനെതിരെ മുഖ്യമന്ത്രി ഹൈക്കോടതിയിൽ, റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നൽകി
ശബരിമല സ്വ‍‍‍‌‍ർണ്ണക്കൊള്ള; മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ മൂൻകൂർ ജാമ്യപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും