പത്തനംതിട്ടയിലും കുട്ടനാട്ടിലും ഇന്ന് വൈദ്യുതി മുടങ്ങും

By Web TeamFirst Published Aug 15, 2018, 6:26 PM IST
Highlights

മണിക്കൂറുകളായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് മൂഴിയാര്‍ കൊച്ചു പമ്പ ആനത്തോട് അണക്കെട്ടുകൾ നിറഞ്ഞതിനെ തുടർന്ന് ഷട്ടറുകൾ പരമാവധി തുറന്നു. പമ്പ കരകവിഞ്ഞൊഴുകുകയാണ്. അനിയന്ത്രിതവുമായി ജലനിരപ്പ് ഉയര്‍ന്നതോടെ നദിക്കിരുവശവും കിലോമീറ്ററുകളോളം പ്രളയത്തിലാണ്. റാന്നി ,അത്തിക്കയം ആറൻമുള വടശേരിക്കര കോഴഞ്ചേരി പ്രദേശങ്ങളിലെ നൂറ് കണക്കിന് വീടുകളും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിൽ മുങ്ങി. വെള്ളം കയറുന്നത് കണ്ട് വീടിന്‍റെ മുകളിലെ നിലയിലും മറ്റ് ഉയര്‍ന്ന പ്രദേശങ്ങളിലും അഭയം തേടിയവരും ഭീതിയിലാണ്.

കുട്ടനാട്:കനത്ത മഴയിൽ പമ്പ, അച്ചൻകോവിൽ നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്. അപ്രതീക്ഷിതമായി ജലനിരപ്പ് ഉയര്‍ന്നതോടെ പത്തനംതിട്ട ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിലായി. ശബരിമല  ഒറ്റപ്പെട്ടു.  പത്തനംതിട്ടയിലും കുട്ടനാടിലും മുൻകരുതലിന്‍റെ ഭാഗമായി വൈദ്യുതി വിതരണം നിർ‍ത്തിയിരിക്കുകയാണ്.

മണിക്കൂറുകളായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് മൂഴിയാര്‍ കൊച്ചു പമ്പ ആനത്തോട് അണക്കെട്ടുകൾ നിറഞ്ഞതിനെ തുടർന്ന് ഷട്ടറുകൾ പരമാവധി തുറന്നു. പമ്പ കരകവിഞ്ഞൊഴുകുകയാണ്. അനിയന്ത്രിതവുമായി ജലനിരപ്പ് ഉയര്‍ന്നതോടെ നദിക്കിരുവശവും കിലോമീറ്ററുകളോളം പ്രളയത്തിലാണ്. റാന്നി ,അത്തിക്കയം ആറൻമുള വടശേരിക്കര കോഴഞ്ചേരി പ്രദേശങ്ങളിലെ നൂറ് കണക്കിന് വീടുകളും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിൽ മുങ്ങി. വെള്ളം കയറുന്നത് കണ്ട് വീടിന്‍റെ മുകളിലെ നിലയിലും മറ്റ് ഉയര്‍ന്ന പ്രദേശങ്ങളിലും അഭയം തേടിയവരും ഭീതിയിലാണ്.

സംസ്ഥാന പാതയടക്കം പ്രധാന റോഡുകളെല്ലാം വെള്ളത്തിലായതോടെ റാന്നി മേഖലയിലേക്കുള്ള വഴി അടഞ്ഞു. ഫയര്‍ ഫോഴ്സിനോ ദുരന്ത നിവാരണ സേനക്കോ പോലും എത്തിപ്പെടാൻ കഴിയാത്ത അവസ്ഥയാണ്. നാട്ടുകാര്‍ രക്ഷാ പ്രവര്‍ത്തനം നടത്തുകയാണ്. സൈന്യത്തിന്‍റെ സഹായവും തേടിയിട്ടുണ്ട്. അരയാഞ്ഞലിമണ്ണിൽ പമ്പാനദിക്ക് കുറുകെയുള്ള തൂക്കുപാലം ഒലിച്ചുപോയി. ആദിവാസി ഊരുകൾ ഒറ്റപ്പെട്ട നിലയിലാണ്. വെള്ളം കയറിയതിനെത്തുടർന്ന്  റാന്നിയിൽ  തീയറ്ററിൽ കുടുങ്ങിയ ജീവനക്കാരെ അഞ്ച് മണിക്കൂറിന് ശേഷമാണ് പുറത്തെത്തിച്ചത്. ഇട്ടിയപ്പാറയിൽ വെള്ളം കയറിയ വീടിനുള്ളിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചിരുന്നു. ചുഴുകുന്നിൽ ഗ്രേസി(70) ആണ് മരിച്ചത്. ശബരി മല സന്നിധാനം പൂര്‍ണ്ണമായും ഒറ്റപ്പെട്ടു. പമ്പ ത്രിവേണി  വെള്ളത്തിൽ മുങ്ങി. ഉൾക്കാടുകളിൽ ഉരുൾപൊട്ടലുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. പമ്പയിലും അച്ചൻകോവിലിലും ഇനിയും ജലനിരപ്പുയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പുണ്ട്.
 
click me!