ഹര്‍ത്താലിനെക്കുറിച്ച് അറിയില്ലെന്ന് വി.മുരളീധരന്‍

Published : Oct 17, 2018, 04:08 PM ISTUpdated : Oct 17, 2018, 04:13 PM IST
ഹര്‍ത്താലിനെക്കുറിച്ച് അറിയില്ലെന്ന് വി.മുരളീധരന്‍

Synopsis

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ കടുംപിടുത്തം അവസാനിപ്പിക്കണമെന്നും കേരളത്തിന്‍റെ മനസിനൊപ്പം നില്‍ക്കണമെന്നും വി.മുരളീധരന്‍ പറഞ്ഞു. സ്ത്രീ സമൂഹം ഒറ്റക്കെട്ടായി നടത്തുന്ന സമരമാണിത്. സർക്കാർ വിട്ടുവീഴ്ച ചെയ്യണം. വിശ്വാസികളുടെ അഭിപ്രായം കണക്കിലെടുക്കണം.

കോഴിക്കോട്: അയ്യപ്പാസേവാ സമിതി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ഹര്‍ത്താലിനെക്കുറിച്ച് അറിയില്ലെന്ന് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ വി.മുരളീധരന്‍ പറഞ്ഞു. ശബരിമല വിഷയത്തെക്കുറിച്ച് പ്രതികരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ കടുംപിടുത്തം അവസാനിപ്പിക്കണമെന്നും കേരളത്തിന്‍റെ മനസിനൊപ്പം നില്‍ക്കണമെന്നും വി.മുരളീധരന്‍ പറഞ്ഞു. സ്ത്രീ സമൂഹം ഒറ്റക്കെട്ടായി നടത്തുന്ന സമരമാണിത്.
സർക്കാർ വിട്ടുവീഴ്ച ചെയ്യണം. വിശ്വാസികളുടെ അഭിപ്രായം കണക്കിലെടുക്കണം.

ബിജെപിക്ക് ആരെയും ആക്രമിക്കണമെന്നില്ല. വലിയ ആൾക്കൂട്ടമാണ് അവിടെയുള്ളത്. ഈ സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന സർക്കാർ ശ്രമം കാരണമാണ് അവിടെ അക്രമണ സംഭവങ്ങൾ
നടക്കുന്നത്. കടകംപള്ളിക്ക് ഒരു മന്ത്രി എന്ന നിലയിൽ സാമാന്യ വിവരം വേണമെന്നും. കടകംപള്ളി പറയുന്നത് വിഡ്ഢിത്തരമാണെന്നും വി.മുരളീധരന്‍ പറഞ്ഞു. 


 

PREV
click me!

Recommended Stories

അടൂർ പ്രകാശിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ, അതിജീവിതയ്ക്ക് അപ്പീൽ പോകാമെന്ന് മുരളീധരൻ, കോൺഗ്രസ് വേട്ടക്കാരനൊപ്പമല്ലെന്ന് ചെന്നിത്തല
തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ മെച്ചപ്പെട്ട പോളിം​ഗ്, സംസ്ഥാനത്താകെ രേഖപ്പെടുത്തിയത് 14.33 ശതമാനം പോളിം​ഗ്