പൊതുസ്ഥലങ്ങളില്‍ നമസ്കാരം നടത്തരുതെന്ന് നോയിഡ പൊലീസിന്‍റെ ഉത്തരവ്

By Web TeamFirst Published Dec 25, 2018, 6:05 PM IST
Highlights

പാര്‍ക്ക് പോലുള്ള പൊതുസ്ഥലങ്ങളില്‍ നമസ്കാരം നടത്തരുതെന്ന് നോയിഡ പൊലീസ് ഉത്തരവിട്ടു. സെക്ടര്‍ 58 ലെ പാര്‍ക്കില്‍ വെള്ളിയാഴ്ച ദിവസങ്ങളില്‍ നമസ്കാരം നടത്തുന്നതിനെതിരെ ചില ഹിന്ദു സംഘടനകള്‍ നല്‍കിയ പരാതിയിലാണ്  നടപടി.

ദില്ലി: പാര്‍ക്ക് പോലുള്ള പൊതുസ്ഥലങ്ങളില്‍ നമസ്കാരം നടത്തരുതെന്ന് നോയിഡ പോലീസ് ഉത്തരവിട്ടു. സെക്ടര്‍ 58 ലെ പാര്‍ക്കില്‍ വെള്ളിയാഴ്ച ദിവസങ്ങളില്‍ നമസ്കാരം നടത്തുന്നതിനെതിരെ ചില ഹിന്ദു സംഘടനകള്‍ നല്‍കിയ പരാതിയിലാണ്  നടപടി.

നോയിഡയിലെ ബഹുരാഷ്ട്രക്കമ്പനികള്‍ക്കും നോട്ടീസ് നല്‍കി. ജീവനക്കാര്‍ പൊതുസ്ഥലത്ത് നമസ്കാരം നടത്തിയാല്‍ കമ്പനികള്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്ന് നോട്ടീസില്‍ പറയുന്നു. ഇത് വിവാദമായതോടെ, വിശദീകരണവുമായി പൊലീസ് രംഗത്തെത്തി. ഏതെങ്കിലും പ്രത്യേക മതത്തെ ലക്ഷ്യം വെച്ചല്ല നോട്ടീസെന്നും ഒരു മതത്തിന്‍റെയും  പ്രാര്‍ഥനകള്‍ പൊതുസ്ഥലത്ത് നടത്തരുന്നതെന്നാണ് ഉദ്ദേശിക്കുന്നതെന്നും നോയിഡ  എസ് പി പറഞ്ഞു. ഗുഡ്ഗാവില്‍ പൊതുസ്ഥലത്ത് നമസ്കാരം നടത്തുന്നതിനെതിരെ ചില ഹിന്ദു സംഘടനകള്‍ അടുത്തിടെ രംഗത്ത് വന്നിരുന്നു.

വെള്ളിയാഴ്ച്ചകളില്‍ ജീവനക്കാര്‍ പാര്‍ക്കുകളില്‍ നമസ്കരിക്കാന്‍ പാടില്ലെന്ന് ആവശ്യപ്പെടുന്ന നോട്ടീസ് 12 മള്‍ട്ടിനാഷണല്‍ കമ്പനികള്‍ക്കാണ് ലഭിച്ചത്. ഈ വര്‍ഷത്തിന്‍റെ ആരംഭത്തില്‍ തീവ്ര ഹിന്ദു സംഘടനകള്‍ ഗുർഗാവിലെ വിവിധയിടങ്ങളില്‍ നമസ്കാരം തടസ്സപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. പൊതു ഇടങ്ങള്‍ പ്രാര്‍ഥനക്കായി ഉപയോഗിക്കുന്നത് ശരിയല്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറും അഭിപ്രായപ്പെട്ടിരുന്നു.
 


 

click me!