കോൺഫിഡൻഷ്യൻ അസിസ്റ്റന്‍റ് തസ്തികയിലേക്ക് പുതിയ നിയമനം വേണ്ടെന്ന് ചീഫ് സെക്രട്ടറി

By Web TeamFirst Published Feb 13, 2019, 7:48 AM IST
Highlights

ഇ-ഓഫീസ് സംവിധാനം പുരോഗമിച്ച സാഹചര്യത്തിൽ സെക്രട്ടറിയേറ്റ് അസിസ്റ്റന്‍റുമാർ ഇനി കോണ്‍ഫിഡ്യൽ അസിസ്റ്റന്‍റുമാരാകട്ടെയെന്നാണ് സെക്രട്ടറിതല യോഗ തീരുമാനം.

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ കോണ്‍ഫിഡൻഷ്യൽ അസിസ്റ്റുമാരുടെ ഒഴിവുകളിലേക്ക് പുതിയ റിക്രൂട്ട്മെന്‍റ് വേണ്ടെന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന സെക്രട്ടറി തല യോഗം. ഒഴിവുവരുന്ന കോണ്‍ഫിഡൻഷ്യൽ അസിസ്റ്റന്‍റ് തസ്തികയിലേക്ക് സെക്രട്ടറിയേറ്റ് അസിസ്റ്റന്‍റുമാരെ നിയമിക്കാനും ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള യോഗം ശുപാർശ ചെയ്തു. 

സർക്കാർ ജീവനക്കാരുടെ സംഘടനകളുടെ വലിയ എതിർപ്പുണ്ടാകാൻ ഇടയുള്ള നിർദ്ദേശമാണ് ഇത്. കോണ്‍ഫിഡ്യൽ തസ്തികയിലേക്ക് പ്രത്യേക റിക്രൂട്ട്മെന്‍റാണ് പിഎസ്എസി നടത്തിവരുന്നത്. ഷോർട്ട് ഹാന്‍റ് ഉള്‍പ്പെടെ പ്രത്യേക യോഗ്യതകളുള്ളവരെയാണ് ഈ തസ്തികയിലേക്കുള്ള പരീക്ഷക്ക് പിഎസ്എസി ക്ഷണിക്കുന്നത്. ഇ-ഓഫീസ് സംവിധാനം പുരോഗമിച്ച സാഹചര്യത്തിൽ സെക്രട്ടറിയേറ്റ് അസിസ്റ്റന്‍റുമാർ ഇനി കോണ്‍ഫിഡ്യൽ അസിസ്റ്റന്‍റുമാരാകട്ടെയെന്നാണ് സെക്രട്ടറിതല യോഗ തീരുമാനം. 

വിഷയത്തിൽ തുടർനടപടികള്‍ക്ക് പൊതുഭരണ സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. സെക്രട്ടറിയേറ്റ് അസിസ്റ്റുമാരുടെ യോഗ്യതയും ശമ്പള വ്യവസ്ഥതയും കോണ്‍ഫ്യഡൽ അസിസ്റ്റുമാരിൽ നിന്ന് വ്യത്യസ്തമായതിനാൽ ഈ ശുപാർശ അംഗീകരിക്കാനാവില്ലെന്നാണ് ജീവനക്കാരുടെ നിലപാട്. സെക്രട്ടേറിയേറ്റിൽ മാത്രം 202 കോണ്‍ഫിഡഷ്യൽ അസ്റ്റിൻറുമാരുടെ തസ്തികളാണുള്ളത്.

click me!