'വെള്ളം കുടിപ്പിച്ച്' സര്‍ക്കാര്‍; കുപ്പിവെള്ളത്തിന്റെ വില കുറയ്ക്കുന്ന ഓര്‍ഡിനന്‍സ് ഇറങ്ങിയില്ല

Published : Oct 05, 2018, 06:45 AM IST
'വെള്ളം കുടിപ്പിച്ച്' സര്‍ക്കാര്‍; കുപ്പിവെള്ളത്തിന്റെ വില കുറയ്ക്കുന്ന ഓര്‍ഡിനന്‍സ് ഇറങ്ങിയില്ല

Synopsis

കഴി‍ഞ്ഞ മെയ് മാസമാണ് കുപ്പിവെള്ളം അവശ്യസാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി വില കുറയ്ക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്. ഇതിനായി ഉടൻ വിജ്ഞാപനം ഇറക്കുമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞിരുന്നു

കോഴിക്കോട്: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വിലകുറക്കാൻ ഓർഡിനൻസ് ഇറക്കുമെന്ന സ‍ർക്കാ‍ർ പ്രഖ്യാപനം നടപ്പായില്ല. വില പുതുക്കി നിശ്ചയിക്കാനുള്ള പ്രത്യേക സമിതിക്ക് അന്തിമരൂപം ആവാത്തതാണ് പ്രഖ്യാപനം നടന്ന് അഞ്ച് മാസം കഴിഞ്ഞിട്ടും വില കുറയാത്തതിന്റെ കാരണം.

കഴി‍ഞ്ഞ മെയ് മാസമാണ് കുപ്പിവെള്ളം അവശ്യസാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി വില കുറയ്ക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്. ഇതിനായി ഉടൻ വിജ്ഞാപനം ഇറക്കുമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞിരുന്നു. കേരളത്തിലെ കുപ്പിവെള്ള നിർമ്മാതാക്കൾ സർക്കാർ നിലപാടിന് അനുകൂലമായിരുന്നു.

കരട് വിജ്ഞാപനം തയ്യാറാക്കിയ സർക്കാർ അഭിപ്രായമാരായാനായി കേരളത്തിന് പുറത്തുള്ള കുപ്പിവെള്ളനിർമ്മാതാക്കളുടെ യോഗം വിളിച്ചു. വില കുറക്കുന്നതിൽ എതിർപ്പില്ലെന്നറിയിച്ച നിർമ്മാതാക്കൾ പുതുക്കിയ വില നിശ്ചയിക്കാൻ ശാസ്ത്രീയ പഠനം നടത്തണമെന്ന് ആവശ്യപ്പെട്ടു.

ഇതിന്റെ അടിസ്ഥാനത്തിൽ വിലയും വെള്ളത്തിന്റെ ഗുണനിലവാര മാനദണ്ഡവും നിശ്ചയിക്കാനായി ഒമ്പത് വകുപ്പുകളിൽ നിന്നായി ഓരോ പ്രതിനിധികളെ ഉൾപ്പെടുത്തി സമിതി രൂപീകരിച്ചു. എന്നാൽ, ആരോഗ്യം, ജലസേചനം, വ്യവസായം എന്നീ വകുപ്പുകൾ പ്രതിനിധികളെ ഇതുവരെയും നൽകിയിട്ടില്ല.

ഇക്കാരണത്താൽ ഈ സമിതി ഇത് വരെയും യോഗം ചേർന്നിട്ടുമ്മില്ല. ഇതിനാലാണ് വില പുതുക്കി നിശ്ചയിക്കാനും വിജ്ഞാപനം ഇറക്കാനും സാധിക്കാത്തതെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് പറയുന്നു. നേരത്തെ കുപ്പിവെള്ളത്തിന്റെ വില 12 രൂപയായി കുറയ്ക്കാൻ നിർമ്മാതാക്കൾ തീരുമാനിച്ചെങ്കിലും വ്യാപാരികളുടെ എതിർപ്പിനെ തുടർന്ന് ഇത് നടപ്പായിരുന്നില്ല.

ഈ സാഹചര്യത്തിലാണ് വില കുറയ്ക്കാൻ നടപടി സ്വീകരിക്കുമെന്നുള്ള സർക്കാർ പ്രഖ്യാപനം ഉണ്ടായത്. വില നിശ്ചയിച്ച് വിജ്ഞാപനമിറങ്ങി കഴിഞ്ഞാൽ എം.ആര്‍.പിയില്‍ കൂടുതല്‍ വില ഈടാക്കുന്നവര്‍ക്കെതിരെ ലീഗല്‍ മെട്രോളജി വകുപ്പിന് നടപടി സ്വീകരിക്കാനാവും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കസേരയിൽ ഇരിപ്പുറയ്ക്കും മുൻപേ മനസിലുള്ളത് പുറത്തുവന്നു, മാലിന്യ പ്രശ്നമൊന്നും അല്ല മുൻഗണനയിൽ': കൊച്ചി മേയർക്കെതിരെ തോമസ് ഐസക്
6 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി; എല്ലാ ഒരുക്കങ്ങളും തയ്യാർ! തൈപ്പൊങ്കൽ ആഘോഷിക്കാനൊരുങ്ങി കേരളം