എഞ്ചിനീയറിംഗ് കോഴ്സ് പഠിക്കാനാളില്ല; ഒഴിഞ്ഞു കിടക്കുന്നത് 19,640 സീറ്റുകള്‍

By Web DeskFirst Published Aug 23, 2016, 1:34 PM IST
Highlights

തിരുവനന്തപുരം: സംസ്ഥാനത്ത് എഞ്ചിനീയറിംഗ് കോഴ്സ് പഠിക്കാന്‍ വിദ്യാര്‍ത്ഥികളില്ല. പ്രവേശനം പൂർത്തിയായപ്പോൾ 19,640 സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. 15 ബാച്ചുകളിൽ ഒരു കുട്ടി പോലും ചേർന്നിട്ടില്ല.

തിരുവനന്തപുരം തിരുവല്ലം എംജി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ ആകെയുള്ള180 സീറ്റുകളില്‍ ഈ വർഷം പ്രവേശനം നേടിയത് 44 വിദ്യാർത്ഥികൾ മാത്രമാണ്.

60 വിദ്യാർത്ഥികൾ പോലും ചേരാത്ത 12 കോളേജുകളുണ്ട് സംസ്ഥാനത്ത്. 15 ബാച്ചിൽ ഒരു കുട്ടിപോലും ചേർന്നില്ല. ആകെ സീറ്റ് 55,204. പ്രവേശനം നേടിയത് 35561. ഒഴിവുള്ളത് 19,640. മുൻവർഷത്തെ ഒഴിവ് 18165.

കാലിയായ സീറ്റുകൾ ബഹുഭൂരിപക്ഷവും സ്വാശ്രയ കോളേജുകളിലാണ്. 18900 ഒഴിവുകളാണ് ഉള്ളത്. സർക്കാർ കോളേജുകളിൽ നൂറു ശതമാനമാണ് പ്രവേശനം. സർക്കാർ നിയന്ത്രിത കോളേജിൽ ഒഴിവ് 740 ഒഴിവുകള്‍ മാത്രമേയുള്ളൂ.

ഒഴിവുകൾ നികത്താൻ പ്ലസ്ടു പാസ്സായവരെ പ്രവേശിപ്പിക്കണമെന്ന മാനേജ്മെന്റുകൾ ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ വഴങ്ങിയിരുന്നില്ല. സ്വാശ്രയ കോളേജുകളുടെ എണ്ണം കുത്തനെ കൂടിയതും ഗുണനിലവാരം ഇടിഞ്ഞതുമൊക്കെയാണ് കുട്ടികളില്ലാത്ത കോളേജുകൾ പെരുകാൻ കാരണം

 

click me!