
മുംബൈ: ദീപാവലി ബോണസ് ലഭിക്കാത്തതിനെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ എയർ ഇന്ത്യ ജീവനക്കാരുടെ പ്രതിഷേധ സമരം. ബുധനാഴ്ച്ച ആരംഭിച്ച സമരത്തിൽ 400ഒാളം ജീനവക്കാർ പങ്കെടുത്തു. പ്രതിഷേധം ശക്തമായത്തോടെ യാത്രക്കാർ ദുരിതത്തിലായിരിക്കുകയാണ്.
യാത്രക്കാരെ പരിശോധിക്കുക, ബാഗുകളുടെ ലോഡിങ്ങ്, അൺലോഡിങ്ങ് പ്രവർത്തനങ്ങൾ, കാർഗോ തുടങ്ങിയ സർവ്വീസുകൾ താല്‍ക്കാലികമായി മുടങ്ങിയത്തോടെ വിമാന സർവ്വീസുകൾ വൈകിയിരിക്കുകയാണ്. പുലർച്ചെ 1.45ന് എടുക്കേണ്ട മുംബൈ-ബാങ്കോക്ക് ഫ്ളൈറ്റ് എഐ 330 രാവിലെ 08.18നും പുലർച്ചെ 01.30ന് എടുക്കേണ്ട മുംബൈ-നേവാർക്ക് വിമാനം 04.08നുമാണ് മുംബൈയിൽ നിന്നും ടേക്ക്ഒാഫ് ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam