പത്തൊന്‍പതുകാരി ക്രൂരമായി പീഡിപ്പിച്ചു; 25 കാരിയുടെ പരാതി

Published : Oct 03, 2018, 02:53 PM ISTUpdated : Oct 03, 2018, 02:56 PM IST
പത്തൊന്‍പതുകാരി ക്രൂരമായി പീഡിപ്പിച്ചു; 25 കാരിയുടെ പരാതി

Synopsis

വടക്ക് കിഴക്കന്‍ സംസ്ഥാനക്കാരിയായ 25 കാരി 19 കാരിക്കെതിരേയാണ് പരാതി നല്‍കിയത്. ലൈംഗിക കളിപ്പാട്ടങ്ങള്‍  ഉപയോഗിച്ച്  ക്രൂരമായ ലൈംഗിക വേഴ്ചയ്ക്ക് തന്നെ ഇരയാക്കിയിരുന്നതായി യുവതിയുടെ പരാതിയില്‍ പറഞ്ഞു. 

ദില്ലി: ഒരു യുവതിക്കെതിരെ മറ്റൊരു യുവതി നല്‍കിയ ലൈംഗിക അതിക്രമത്തിനുള്ള കേസ് എടുക്കാതെ പോലീസ്. സ്വവര്‍ഗ്ഗലൈംഗികത കുറ്റകൃത്യമല്ലെന്ന് സുപ്രീംകോടതി വിധിച്ചതിന് പിന്നാലെയാണ് ദില്ലിയില്‍ സംഭവം. വടക്ക് കിഴക്കന്‍ സംസ്ഥാനക്കാരിയായ 25 കാരി 19 കാരിക്കെതിരേയാണ് പരാതി നല്‍കിയത്. ലൈംഗിക കളിപ്പാട്ടങ്ങള്‍  ഉപയോഗിച്ച്  ക്രൂരമായ ലൈംഗിക വേഴ്ചയ്ക്ക് തന്നെ ഇരയാക്കിയിരുന്നതായി യുവതിയുടെ പരാതിയില്‍ പറഞ്ഞു. എന്നാല്‍ കേസെടുക്കാതെ പോലീസ് തള്ളി. ഇതേ തുടര്‍ന്ന് യുവതി മജിസ്‌ട്രേറ്റിനെ സമീപിച്ചു. ഇതോടെ കോടതി കേസ് എടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

സംഭവത്തില്‍ റജിസ്ട്രര്‍ ചെയ്ത എഫ്ഐആറില്‍ പറയുന്നത് ഇങ്ങനെ, വടക്ക് കിഴക്കന്‍ സംസ്ഥാനത്ത് നിന്നും ജോലിക്കായി ദില്ലിയിലെത്തിയതാണ് പരാതിക്കാരിയായ യുവതി. ദില്ലിയില്‍ കുറച്ചുകാലം ജോലി ചെയ്തതിന് ശേഷം സ്വന്തം വ്യാപരം തുടങ്ങാന്‍ ഒരുങ്ങുകയായിരുന്നു യുവതി.വസ്ത്രങ്ങളുടെ ഓണ്‍ലൈന്‍ വ്യാപാരമായിരുന്നു യുവതി ലക്ഷ്യമിട്ടത്. അതിനായി നിക്ഷേപ പങ്കാളികളെ തേടുന്നതിനിടയില്‍ രണ്ടു യുവാക്കളും കൗമാരക്കാരിയും യുവതിയെ ബലാത്സംഗം ചെയ്തു. പഞ്ചാബ് രാജ്പുരയിലെ പരിശീലന പരിപാടിക്ക് ശേഷം പിതാവ് വായ്പയായി സംഘടിപ്പിച്ചു കൊടുത്ത ഒന്നരലക്ഷവുമായിട്ടാണ് ബിസിനസ് പങ്കാളികളെ യുവതി തേടിയത്. ഇതിന്റെ ഭാഗമായി റെയില്‍വേ സ്‌റ്റേഷന്‍, വിമാനത്താവളങ്ങള്‍, ബസ് സ്‌റ്റോപ്പകുള്‍ എന്നിവിടങ്ങളിലെല്ലാം ചെല്ലുന്നതിനിടയിലാണ് രോഹിത് എന്ന പ്രതിയെ കണ്ടുമുട്ടിയത്. 

എച്ച്‌സിഎല്ലില്‍ ജോലി ചെയ്യുകയാണെന്നും ബിസിനസില്‍ നിക്ഷേപത്തിന് തയ്യാറാണെന്നും ഇയാള്‍ പറഞ്ഞു. പിന്നീട് ദില്‍ഷാദ് കോളനിയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലേക്ക് കൊണ്ടുപോയി രാഹുല്‍ എന്ന മറ്റൊരു പ്രതിയുമായി ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയും അതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും പിന്നീട് അതുപയോഗിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം പതിവാകുകയും ചെയ്തു. 

ആദ്യം അവര്‍ നിര്‍ബ്ബന്ധിച്ച് ലൈംഗികതയ്ക്ക് വിനിയോഗിച്ച യുവതി പിന്നീട് സ്വയം വഴങ്ങുകയും അത് ഒരു സംഘ ബന്ധമായി മാറുകയും ചെയ്തു. പിന്നീട് ഇടപാടുകാര്‍ക്ക് വേണ്ടി യുവതിയെ  യുവാക്കള്‍ അയയ്ക്കാന്‍ തുടങ്ങി. ഇതിനിടയിലാണ് അതേ അപ്പാര്‍ട്ട്‌മെന്റിലെ പ്രതിയായ യുവതി ഇവരെ സമീപിക്കാന്‍ തുടങ്ങി.

ആദ്യം നിരസിച്ചപ്പോള്‍ അവര്‍ മര്‍ദ്ദനത്തിന് ഇരയാക്കി ബലാത്സംഗം ചെയ്തു. ലൈംഗികചൂഷണത്തിനിടയില്‍ ഇടയ്ക്ക് വീട്ടുകാരുമായി ബന്ധപ്പെടാന്‍ ഇരയ്ക്ക് അവസരം നല്‍കിയിരുന്നു. എന്തെങ്കിലും വിട്ടുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് രാഹുല്‍ മാതാപിതാക്കളുമായി സംസാരിപ്പിച്ചിരുന്നത്. പിന്നാലെ 20,000 രൂപ അയച്ചു കൊടുക്കുകയും ചെയ്തു. 

എന്നിരുന്നാലും വിവരം അറിഞ്ഞാല്‍ കുടുംബം ആത്മഹത്യ ചെയ്യുമെന്ന ഭീതിയില്‍ അവര്‍ എല്ലാം തുറന്നു പറയുകയായിരുന്നു. ഇതേ തുടര്‍ന്ന് രാഹുല്‍ ഇപ്പോള്‍ അറസ്റ്റിലാണ് രോഹിത് ഒളിവിലും. യുവതിക്കെതിരേ നല്‍കിയ പരാതയില്‍ പക്ഷേ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പോലീസ് കേസെടുക്കാന്‍ തയ്യാറായില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളുടെ അമിത ക്യാൻസലേഷൻ ചാർജ്: അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി
'വിലക്കയറ്റ മനുഷ്യൻ മോദി' വീണ്ടും ജനങ്ങൾക്കെതിരെ ആക്രമണം നടത്തിയിരിക്കുന്നു, തവണകളായി ഇന്ധനവില കൂട്ടി ജനങ്ങളുടെ പോക്കറ്റടിക്കുന്നു: രാഹുൽ ഗാന്ധി