ഉത്തരകൊറിയയുടെ ​റോക്കറ്റ്​ എൻജിൻ പരീക്ഷണം വിജയം

Published : Mar 19, 2017, 02:33 AM ISTUpdated : Oct 04, 2018, 07:49 PM IST
ഉത്തരകൊറിയയുടെ ​റോക്കറ്റ്​ എൻജിൻ പരീക്ഷണം വിജയം

Synopsis

സിയോൾ: ഉത്തരകൊറിയയുടെ ​റോക്കറ്റ്​ എൻജിൻ പരീക്ഷണം വിജയം. കൊറിയൻ മാധ്യമങ്ങളാണ്​ ഞായറാഴ്​ച വാർത്ത പുറത്ത്​ വിട്ടത്​.  ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിലടക്കം വൻ കുതിച്ചുചാട്ടമുണ്ടാക്കാൻ പുതിയ പരീക്ഷണം സഹായിക്കുമെന്ന പ്രതീക്ഷയാണ്​ ഉത്തരകൊറിയക്കുള്ളത്​. രാജ്യത്തിന്‍റെ ​റോക്കറ്റ്​ വ്യവസായത്തിൽ പുതിയ തുടക്കമാണ്​ പരീക്ഷണമെന്ന്​ ​ഉത്തരകൊറിയൻ നേതാവ്​ കിം ജോങ്​ ഉൻ പറഞ്ഞു. യു.എൻ അടക്കമുള്ള സംഘടനകളുടെ മുന്നറിയിപ്പുകൾ കണക്കിലെടുക്കാതെ ഉത്തരകൊറിയ നടത്തുന്ന പരീക്ഷണങ്ങളിൽ ദക്ഷിണകൊറിയ ആശങ്ക രേഖപ്പെടുത്തി.

യു എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി ചൈന സന്ദർശിക്കാനിരിക്കെയാണ്​ ഉത്തരകൊറിയയുടെ റോക്കറ്റ്​ എൻജിൻ പരീക്ഷണം എന്നതും ശ്രദ്ധയമാണ്​. മേഖലയിലെ പ്രശ്​നങ്ങൾ ചൈനയുമായുള്ള ചർച്ചയിൽ ഉന്നയിക്കുമെന്ന്​ നേരത്തെ അമേരിക്ക വ്യക്​തമാക്കിയിരുന്നു. പല വിഷയങ്ങളിലും ഉത്തരകൊറിയക്ക്​ പരോക്ഷ പിന്തുണ നൽകുന്ന നിലപാടാണ്​ ചൈന സ്വീകരിക്കുന്നതെന്ന്​ ആക്ഷേപമുണ്ട്​.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രൈസ്തവർക്കെതിരായ ആക്രമണം: ആശങ്കകൾ പങ്കുവെച്ച് സംസ്ഥാനത്തെ സഭാമേലധ്യക്ഷൻമാർ
തിരുവമ്പാടിയിൽ ഭരണം പിടിക്കാൻ വിമതനെ കൂട്ടുപിടിച്ച് യുഡിഎഫ്; കോണ്‍ഗ്രസ് വിമതന്‍ ജിതിൻ പല്ലാട്ട് പ്രസിഡന്‍റാകും