ഭിന്നലിംഗക്കാർക്ക് മർദ്ദനം; പൊലീസുകാർക്കെതിരെ നടപടിയുണ്ടായേക്കും

Published : Mar 19, 2017, 02:17 AM ISTUpdated : Oct 05, 2018, 04:01 AM IST
ഭിന്നലിംഗക്കാർക്ക് മർദ്ദനം; പൊലീസുകാർക്കെതിരെ നടപടിയുണ്ടായേക്കും

Synopsis

തൃശൂരിൽ ഭിന്നലിംഗക്കാരെ ആക്രമിച്ച പൊലീസുകാർക്കെതിരെ നടപടിയുണ്ടായേക്കും. വീഴ്ച പറ്റിയെന്ന് തൃശൂർ അസിസ്റ്റന്‍റ് കമ്മീഷണർ ഐജിക്ക് റിപ്പോർട്ട് നൽകി.

കഴിഞ്ഞ ദിവസം രാത്രിയിലാണ് മൂന്ന് ഭിന്നലിംഗക്കാരെ കെഎസ്ആർടിസി ബസ്റ്റാന്‍റിനടുത്ത് വച്ച് പൊലീസ് മർദ്ദിച്ചത്. രാഗരഞ്ജിനി,അലീന,ദീപ്തി എന്നിവർക്കാണ് മർദ്ദനമേറ്റത്. സംഭവം വിവാദമായതോടെ ഐജി എംആർ അജിത്കുമാർ ജില്ലാ പൊലീസ് മേധാവിയോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു.സംഭവം അന്വേഷിച്ച് രാത്രിയോടെ തൃശൂർ അസിസ്റ്റന്‍റ് കമ്മീഷണർ പി വാഹിദ്  ഐജിക്ക് റിപ്പോർട്ട് നൽകി.

പൊലീസിന് വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. പൊലീസിനെ കുറ്റപ്പെടുത്തി സ്പെഷ്യൽ ബ്രാഞ്ചും റിപ്പോർട്ട് നൽകിയിട്ടുണ്ട്.ഈ സാഹചര്യത്തിൽ കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടിയുണ്ടായേക്കും. സംഭവത്തിൽ പ്രതിഷേധിച്ച് തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് സാമൂഹ്യപ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധമാർച്ച് നടത്തിയിരുന്നു. ഇവർക്ക് ചികിത്സ നിഷേധിച്ച ഡോക്ടർക്കെതിരെ നടപടിയാവശ്യപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നൽകിയിട്ടുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മീൻ പിടിച്ച് മടങ്ങുന്നതിനിടെ പൊട്ടിക്കിടന്ന വൈദ്യുതി ലൈനില്‍ പിടിച്ചു; ഷോക്കേറ്റയാൾക്ക് ദാരുണാന്ത്യം
`കാട്ടുകള്ളനാണെന്ന് അറിഞ്ഞിരുന്നുവെങ്കിൽ അടുപ്പിക്കില്ലായിരുന്നു'; സ്വർണക്കൊള്ള ആരോപണത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി അടൂർ പ്രകാശ്