കോര്‍പറേറ്റുകളെ കുറ്റപ്പെടുത്തുന്നതില്‍ വിശ്വസിക്കുന്നില്ല; അവര്‍ സാമൂഹ്യസേവനം ചെയ്യുന്നവരെന്ന് മോദി

Published : Oct 25, 2018, 09:41 AM IST
കോര്‍പറേറ്റുകളെ കുറ്റപ്പെടുത്തുന്നതില്‍ വിശ്വസിക്കുന്നില്ല; അവര്‍ സാമൂഹ്യസേവനം ചെയ്യുന്നവരെന്ന് മോദി

Synopsis

ബിസിനസുകാരെയും വ്യവസായികളെയും മോശക്കാരാക്കുക എന്നത് നമ്മുടെ രാജ്യത്തെ പൊതുവായ സംസ്കാരമാണ്. അത് എന്ത് കൊണ്ടാണെന്ന് തനിക്ക് അറിയില്ല, പക്ഷേ അതൊരു ഫാഷനായി മാറിയിട്ടുണ്ട്

ദില്ലി: വ്യവസായങ്ങളെയും കോര്‍പറേറ്റുകളെയും കുറ്റപ്പെടുത്തുന്ന സംസ്കാരത്തില്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിസിനസിനോടൊപ്പം മാതൃകാപരമായ സാമൂഹ്യ സേവനവും ചെയ്യുന്നവരാണ് കോര്‍പറേറ്റുകളെന്നും പ്രധാനമന്ത്രി പറഞ്ഞു.

ദില്ലി ടൗണ്‍ ഹാളില്‍ ഐടി രംഗത്തെ പ്രെഫഷണലുകളെയും ടെക്കികളെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിസിനസുകാരെയും വ്യവസായികളെയും മോശക്കാരാക്കുക എന്നത് നമ്മുടെ രാജ്യത്തെ പൊതുവായ സംസ്കാരമാണ്.

അത് എന്ത് കൊണ്ടാണെന്ന് തനിക്ക് അറിയില്ല, പക്ഷേ അതൊരു ഫാഷനായി മാറിയിട്ടുണ്ട്. ഇത് അംഗീകരിക്കാനാകില്ല. സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുവാന്‍ തങ്ങളുടെ കഴിവ് മുഴുവന്‍ പുറത്തെടുക്കണമെന്നും ഐടി കമ്പനികളോട് അദ്ദേഹം നിര്‍ദേശിച്ചു.

ഐടി കോര്‍പറേറ്റുകള്‍ മികച്ച സാമൂഹ്യ സേവനമാണ് ചെയ്യുന്നത്. ഒപ്പം അവരുടെ ജീവനക്കാരെ അതിന് നിര്‍ബന്ധിക്കുകയും ചെയ്യുന്നു. രാജ്യത്തിന്‍റെ വികസനത്തില്‍ വ്യവസായികളുടെ പങ്കിനെ കുറിച്ച് തന്‍റെ മനസാക്ഷിക്ക് ഉറപ്പുള്ളതിനാല്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നതിന് തനിക്ക് ഭയമില്ലെന്ന് കഴിഞ്ഞ ജൂലെെയില്‍ മോദി പറഞ്ഞിരുന്നു. 

PREV
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു