അഹിന്ദുക്കളുടെ ആചാരങ്ങളെ പ്രോത്സാഹിപ്പിക്കില്ല; പ്രതിജ്ഞ ചെയ്ത് തിരുമല തിരുപ്പതി ട്രസ്റ്റ് ജീവനക്കാര്‍

Published : Jan 11, 2018, 06:29 PM ISTUpdated : Oct 05, 2018, 01:39 AM IST
അഹിന്ദുക്കളുടെ ആചാരങ്ങളെ പ്രോത്സാഹിപ്പിക്കില്ല; പ്രതിജ്ഞ ചെയ്ത് തിരുമല തിരുപ്പതി ട്രസ്റ്റ് ജീവനക്കാര്‍

Synopsis

ഹൈദരാബാദ്: അഹിന്ദുക്കളുടെ മതാചാരങ്ങളെ പ്രോത്സാഹിപ്പിക്കില്ലെന്ന് പ്രതിജ്ഞ ചെയ്ത് തിരുമല തിരുപ്പതി ട്രസ്റ്റ് ജീവനക്കാര്‍. തിരുമല തിരുപതി ദേവസ്ഥാനത്തില്‍(ടിടിഡി) 44 അഹിന്ദു ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ഇവരെ പിരിച്ചുവിടാത്തതെന്തുകൊണ്ടെന്ന ചോദ്യമുന്നയിച്ച് ദേവസ്വം നോട്ടീസ് ഇറക്കിയതിന് തൊട്ടുപിന്നാലെയാണ് എല്ലാ ജീവനക്കാരും അഹിന്ദുക്കളുടെ മതാചാരങ്ങളെ പ്രോത്സാഹിപ്പിക്കില്ലെന്നുള്ള പ്രതിജ്ഞ എടുത്തത്.

ദേവസ്ഥാനത്തിന് കീഴില്‍ സ്ത്രീകളും പുരുഷന്മാരുമായി 44 അഹിന്ദുക്കള്‍ ജോലി ചെയ്യുന്നതായി ടിടിഡി വിജിലന്‍സ് ആന്റ് എന്‍ഫോഴ്‌സ്‌മെന്റ് തലവന്‍ അകെ രവി കൃഷ്ണ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 1989 വരെ ടിടിഡിയില്‍ ജോലിയ്‌ക്കെടുക്കുന്നതിന് നിബന്ധനകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ 1989 മുതല്‍ 2007 വരെ ഹിന്ദുവിഭാഗങ്ങള്‍ക്ക് മാത്രമായിരുന്നു അധ്യാപകേതര ജോലിയ്ക്ക് പ്രവേശനം നല്‍കിയിരുന്നത്. 

എന്നാല്‍ 2007 ലെ ഭേദഗതി പ്രകാരം അധ്യാപക അധ്യാപകേതര മേഖലകളില്‍ ഹിന്ദുക്കള്‍ക്ക് മാത്രമായി പ്രവേശനം ചുരുക്കി. തുടര്‍ന്ന് ടിടിഡിയിലെ അഹിന്ദുക്കള്‍ എന്തുകൊണ്ട് ജോലി ഉപേക്ഷിക്കുന്നില്ലെന്നും ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം നടത്തുന്നില്ലെന്നും വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് പ്രതിജഞ.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വികെ പ്രശാന്തിന്‍റെ ഓഫീസ് വിവാദം പുതിയ തലത്തിലേക്ക്; കെട്ടിടങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് നൽകുന്നതിൽ വൻ ക്രമക്കേട്, വാടക കൊള്ളയിൽ സമഗ്ര അന്വേഷണം
ടാറ്റാ നഗര്‍-എറണാകുളം എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം; രണ്ട് എസി കോച്ചുകള്‍ കത്തിനശിച്ചു, ഒരു മരണമെന്ന് റിപ്പോർട്ട്