തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ കെ സുധാകരൻ്റെ ആവശ്യങ്ങൾ ചർച്ച ചെയ്യാമെന്ന് കെ സി വേണുഗോപാൽ അറിയിച്ചു. തീരുമാനത്തിനായി കാത്തിരിക്കാനാണ് കെ സി വേണുഗോപാൽ കെ സുധാകരനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ദില്ലി: നിയമസഭാ സീറ്റിനായി കടുംപിടിത്തം തുടരുന്ന മുന്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരനുമായി വീണ്ടും ചര്‍ച്ച നടത്തി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ കെ സുധാകരൻ്റെ ആവശ്യങ്ങൾ ചർച്ച ചെയ്യാമെന്ന് കെ സി വേണുഗോപാൽ അറിയിച്ചു. സുധാകരന്റെ ആവശ്യം കോൺഗ്രസ് നേതൃത്വത്തിൽ ചർച്ചയാകുന്ന സാഹചര്യത്തിൽ തീരുമാനത്തിനായി കാത്തിരിക്കാനാണ് കെ സി വേണുഗോപാൽ കെ സുധാകരനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ മത്സരിക്കുമെന്ന നിലപാടിൽ ഉറച്ച് തന്നെ നിൽക്കുകയാണ് സുധാകരൻ. ബാധ്യത രഹിത സർട്ടിഫിക്കേറ്റിനായി കെ സുധാകരൻ സ്ഥാന പ്രോട്ടോക്കോൽ ഓഫീസർക്ക് അപേക്ഷ നൽകി.

YouTube video player