
തിരുവനന്തപുരം: സംസ്ഥാനത്തെ 1585 അണ്‍-എയ്ഡഡ് സ്‌കൂളുകള്‍ക്ക് അടച്ചു പൂട്ടല്‍ നോട്ടീസ് നല്‍കിയെന്ന് വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാരിന് തുറന്നനിലപാടാുള്ളതെന്നും വിദ്യാഭ്യാസമന്ത്രി സഭയില്‍ പറഞ്ഞു. വിഷയത്തില്‍ പ്രതിപക്ഷ എംഎല്‍എ കെ.എന്‍.എ ഖാദര്‍ കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.
അംഗീകാരം ഇല്ലാത്ത അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പലതിനും നിലവാരം ഇല്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് മിനിമം ശമ്പളവും ലഭിക്കുന്നില്ല. അടച്ചു പൂട്ടല്‍ നോട്ടീസിന് സ്‌കൂളുകള്‍ വിശദീകരണം നല്‍കി തുടങ്ങിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം നല്ല നിലവാരമുള്ള സ്‌കൂളുകള്‍ പോലും അടച്ചു പൂട്ടല്‍ ഭീഷണിയിലാണെന്ന് കെ.എന്‍.എ ഖാദര്‍ ആരോപിച്ചു. നോട്ടീസ് കിട്ടിയ സ്‌കൂളുകള്‍ക്ക് നിലവാരം ഉയര്‍ത്താന്‍ രണ്ട് വര്‍ഷത്തെ സമയം അനുവദിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam