തണ്ണീര്‍ തടങ്ങൾ സംരക്ഷിക്കാൻ പുതിയ വിജാ‍ഞാപനവുമായി കേന്ദ്ര സര്‍ക്കാര്‍

By Web DeskFirst Published Sep 29, 2017, 8:49 PM IST
Highlights

ദില്ലി:  തണ്ണീര്‍ തടങ്ങളിലെ കയ്യേറ്റം തടയാൻ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം പുതിയ വിജ്ഞാപനം ഇറക്കി. പുതിയ വിജ്ഞാപന പ്രകാരം തണ്ണീര്‍തടങ്ങളിൽ വ്യവസായങ്ങൾ അനുവദിക്കുകയോ  നിലവിലുള്ള വ്യവസായങ്ങൾ വിപുലപ്പെടുത്തുകയോ പാടില്ല. തണ്ണീര്‍തടങ്ങളിൽ മീൻപിടിത്തവും നിരോധിച്ചു. 

ആശുപത്രി മാലിന്യങ്ങൾ, കെട്ടിടാവശിഷ്ടങ്ങൾ, മറ്റ് ഖരമാലിന്യങ്ങൾ, നഗരങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ ഉൾപ്പടെ ഒന്നും തണ്ണീര്‍ തടങ്ങളില്‍  നിക്ഷേപിക്കരുത്. ഇക്കാര്യങ്ങൾ നിരീക്ഷിക്കുന്നതിനും നടപ്പാക്കുന്നതിനും സംസ്ഥാന തലങ്ങളിൽ തണ്ണീര്‍ തട അതോറിറ്റികൾ രൂപീകരിക്കും. അതോറിറ്റി രൂപീകരിച്ച് മൂന്ന് മാസത്തിനകം സംസ്ഥാനങ്ങളിലെ തണ്ണീര്‍തടങ്ങളുടെ പട്ടിക ഉണ്ടാക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു


 

click me!